മൂവാറ്റുപുഴ: തൃക്കളത്തൂർ ശ്രീരാമവിലാസം എൻ.എസ്.എസ് കരയോഗത്തിെൻറ ആഭിമുഖ്യത്തിൽ കർക്കടക മാസാചരണത്തിന് തുടക്കംകുറിച്ചു. കർക്കടകം ഒന്നിന് ശ്രീരാമ ക്ഷേത്രത്തിലെത്തിയ മുഴുവൻ പേർക്കും സൗജന്യമായി പച്ചക്കറിവിത്തുകൾ നൽകിയാണ് മാസാചരണത്തിന് തുടക്കംകുറിച്ചത്. കരയോഗ മന്ദിരത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് രാമകൃഷ്ണമാരാർ അധ്യക്ഷത വഹിച്ചു. മഴുവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്മുക്കുട്ടി സുദർശൻ ഉദ്ഘാടനം ചെയതു. വാർഡ് അംഗം ലിജി തമ്പി, രാമചന്ദ്രൻ നായർ, ദിലീപ് മേപ്പാത്ത് എന്നിവർ സംസാരിച്ചു. പ്രവേശനം ആരംഭിച്ചു മൂവാറ്റുപുഴ: നിർമല കോളജിൽ പ്രവർത്തിക്കുന്ന ഇന്ദിരഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റിയുടെ സ്റ്റഡി സെൻററിൽ യു.ജി, പി.ജി ഡിപ്ലോമ മാനേജ്മെൻറ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 50 ശതമാനം മാർക്കോടെ ഡിഗ്രി പാസായവർക്ക് എം.ബി.എക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈൻ മുഖേനയാണ് സ്വീകരിക്കുന്നത്. അവസാന തീയതി ജൂലൈ 31.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.