കാക്കനാട്: മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈനർ എന്നീ ന്യൂനപക്ഷ വിഭാഗത്തിൽെപടുന്ന വിധവകളുടെയും വിവാഹബന്ധം വേർപെടുത്തിയവരുടെയും ഉപേക്ഷിച്ചവരുടെയും ഭവന പുനരുദ്ധാരണത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ജനലുകൾ/ വാതിലുകൾ/ മേൽക്കൂര/ ഫ്ലോറിങ്/ ഫിനിഷിങ്/ പ്ലംബിങ്/ സാനിറ്റേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താനാണ് ധനസഹായം. ഒരു വീട് അറ്റകുറ്റപ്പണിക്ക് 50,000 രൂപ ലഭിക്കും. ബി.പി.എൽ കുടുംബമാകണം. കരം ഒടുക്കിയ രസീതിെൻറ പകർപ്പ്, റേഷൻ കാർഡ് പകർപ്പ്, തദ്ദേശ സ്ഥാപനത്തിൽനിന്ന് ലഭിക്കുന്ന സ്ഥിരതാമസ സർട്ടിഫിക്കറ്റ്, വീട് റിപ്പയറിങ്, വീടിെൻറ വിസ്തീർണം 1200 ച.അടിയിൽ കുറവ് എന്നിവക്ക് വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം തുടങ്ങിയ രേഖകൾ അപേക്ഷക്കൊപ്പം സമർപ്പിക്കണം. അപേക്ഷഫോറം ജില്ല ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, ന്യൂനപക്ഷ യുവജനതക്കുള്ള പരിശീലനകേന്ദ്രം എന്നിവിടങ്ങളിൽ നേരിട്ടും www.mino rtiywelfare.kerala.gov.in എന്ന വകുപ്പിെൻറ വെബ് സൈറ്റിൽനിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.