എ.ഐ.വൈ.എഫ്-^എ.ഐ.എസ്.എഫ് ദേശീയ ജാഥ ഇന്ന് മൂവാറ്റുപുഴയില്‍ വിളംബര റാലി നടത്തി

എ.ഐ.വൈ.എഫ്--എ.ഐ.എസ്.എഫ് ദേശീയ ജാഥ ഇന്ന് മൂവാറ്റുപുഴയില്‍ വിളംബര റാലി നടത്തി മൂവാറ്റുപുഴ: 'സേവ് ഇന്ത്യ -ചേഞ്ച് ഇന്ത്യ' മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ്-, എ.ഐ.എസ്.എഫ് ദേശീയ ജാഥ മാര്‍ച്ചിന് ജില്ലയിലെ സ്വീകരണം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മൂവാറ്റുപുഴയില്‍ നടക്കും. ഇടുക്കി ജില്ലയില്‍നിന്ന് വരുന്ന ജാഥയെ എറണാകുളം ജില്ല അതിര്‍ത്തിയായ അച്ചന്‍കവലയില്‍ സി.പി.ഐ ജില്ല സെക്രട്ടറി പി. രാജുവി​െൻറ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ മൂവാറ്റുപുഴ ടൗണ്‍ ഹാള്‍ മൈതാനിയില്‍ എത്തിച്ചേരും തുടര്‍ന്ന് നടക്കുന്ന സമ്മേളം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എ.ഐ.വൈ.എഫ് ദേശീയ ജനറല്‍ സെക്രട്ടറി ആര്‍. തിരുമലൈ, എ.ഐ.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി വിശ്വജിത് കുമാര്‍ എന്നിവര്‍ നയിക്കുന്ന ലോങ് മാര്‍ച്ച് 60 ദിവസമാണ് രാജ്യത്താകെ പര്യടനം നടത്തുന്നത്. 250 കേന്ദ്രങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും. സ്വീകരണ സമ്മേളനത്തിന് മുന്നോടിയായി എ.ഐ.എസ്.എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴയില്‍ വിളംബര റാലി നടത്തി. നെഹ്റു പാര്‍ക്കില്‍നിന്ന് ആരംഭിച്ച വിളംബര റാലി എ.ഐ.വൈ.എഫ് സംസ്ഥാന ജോയൻറ് സെക്രട്ടറി എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ. ബാബുരാജ്, കെ.എ. സനീര്‍, ജോര്‍ജ് വെട്ടിക്കുഴി, എം.എ. കമാല്‍, മാഹിന്‍ പി. ആസാദ്, നെഫ്‌സി കെ. നവാസ്, കെ. വൈഷ്ണവ്, സി. ഗോവിന്ദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.