വായനശാല പൊതുയോഗം

മൂവാറ്റുപുഴ: കായനാട് ഗ്രാമീണ ചേര്‍ന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷത്തിനും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാർഥികള്‍ക്കും യു.പി സ്‌കൂള്‍ വായന മത്സരത്തി​െൻറ ലൈബ്രറിതലത്തില്‍ വിജയിച്ചവര്‍ക്കും ഉപഹാരം നല്‍കി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എം. ഗോപി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് ടി.വൈ. രാജന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം പി.ജി. ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ.സി. ഏലിയാസ്, ഒ.പി. ബേബി, മാറാടി പഞ്ചായത്ത് അംഗങ്ങളായ രമ രാമകൃഷ്ണന്‍, ഷാൻറി എബ്രഹാം, ലൈബ്രറി സെക്രട്ടറി എ.പി. കൃഷ്ണന്‍കുട്ടി, പി.എ. തോമസ്, ടി.ബി. പൊന്നപ്പന്‍, ടി.സി. ജോയി, സി.സി. ജോയി എന്നിവര്‍ സംസാരിച്ചു. താലൂക്ക് സപ്ലൈ ഓഫിസ് മാര്‍ച്ച് നാളെ മൂവാറ്റുപുഴ: റേഷന്‍ കാര്‍ഡ് വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക, ബി.പി.എല്‍ പട്ടികയില്‍ അനര്‍ഹരായി കടന്നുകൂടിയവരെ ഒഴിവാക്കി എ.പി.എല്‍ പട്ടികയിലാക്കുക, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ബി.പി.എല്‍ പട്ടികയിൽ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.കെ.ടി.യു മൂവാറ്റുപുഴ, കൂത്താട്ടുകുളം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബുധനാഴ്ച മൂവാറ്റുപുഴ താലൂക്ക് സപ്ലൈ ഓഫിസിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. കേരള കര്‍ഷക സംഘം ജില്ല സെക്രട്ടറി എം.സി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.