ഓടിക്കിതച്ച്​ പട്ടിമറ്റത്തെ ഫയർ എൻജിൻ

പട്ടിമറ്റം: ഫയർ ഫോഴ്സി​െൻറ പട്ടിമറ്റത്തെ പഴയ എൻജിൻ ഓടിക്കിതക്കുന്നു. 12 വർഷം സുൽത്താൻ ബത്തേരിയിൽ ഓടിയ ഫയർ എൻജിനാണ് ഉദ്ഘാടനത്തിന് പട്ടിമറ്റത്ത് കൊണ്ടുവന്നത്. ഉദ്ഘാടന സമയത്ത് അന്നത്തെ ആഭ്യന്തരമന്ത്രി പുതിയ ഫയർ എൻജിൻ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് 84 എൻജിൻ നൽകിയെങ്കിലും പട്ടിമറ്റത്തെ പരിഗണിച്ചില്ല. ജില്ലയിൽ തന്നെ മൂവാറ്റുപുഴയിലും പെരുമ്പാവൂരും പുതിയത് നൽകിയിരുന്നു. ഗ്യാരേജ് സംവിധാനം ഇല്ലാത്ത പല ഫയർ സ്റ്റേഷനിലും പുതിയ വാഹനം നൽകിയെങ്കിലും ഗ്യാരേജ് സംവിധാനം ഉള്ള പട്ടിമറ്റത്തിന് ഇതുവരെ വാഹനം അനുവദിച്ചിട്ടില്ല. പവർ സ്റ്റിയറിങ് ഇല്ലാത്ത വാഹനം പൊട്ടിപ്പൊളിഞ്ഞ ദുർഘട വഴിയിലൂടെ അത്യാവശ്യത്തിന് ഓടിയെത്താൻ പാടുപെടുകയാണ്. ഒട്ടേറെ പരാതികൾ പട്ടിമറ്റം ഫയർ സ്റ്റേഷൻ നൽകിെയങ്കിലും നടപടിയായിട്ടില്ല. രക്ഷാപ്രവർത്തനത്തിന് വേണ്ടിവരുന്ന ടോർച്ച്, െഹഡ് ലൈറ്റ്, കട്ടർ എന്നീ ഉപകരണങ്ങളും സ്റ്റേഷനിലില്ല. ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ട്. എന്നാൽ, 70 സ​െൻറ് സ്ഥലവും രണ്ട് നിലകെട്ടിടവും ആറ് ഫയർ എൻജിനുകൾ പാർക്ക് ചെയ്യാവുന്ന സൗകര്യവും ഇവിടെയുണ്ട്. അമ്പലമുകൾ റിഫൈനറി ഉൾപ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങൾക്ക് പുറമെ കിഴക്കമ്പലം, പട്ടിമറ്റം, ഐക്കരനാട് പഞ്ചായത്തിലും വലിയ വ്യവസായ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.