ചേർത്തല: അരക്കോടിയുടെ നിരോധിത നോട്ടുമായി ചേർത്തലയിൽ പിടിയിലായ സംഘത്തിെൻറ പ്രധാന ഇടപാടുകാരൻ വിരമിച്ച ഉന്നത നീതിന്യായ ഉദ്യോഗസ്ഥനെന്ന് സൂചന. ഇയാളുടെ കണക്കിൽെപടാത്ത കോടിക്കണക്കിന് രൂപ മാറിയെടുത്തതായാണ് വിവരം. ഉദ്യോഗസ്ഥനെ സംബന്ധിച്ച വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, രഹസ്യാന്വേഷണം നടക്കുന്നുണ്ടത്രെ. വിദേശ ഇന്ത്യക്കാരുടെ അക്കൗണ്ടുകളിലൂടെയാണ് നോട്ടുകൾ മാറ്റിയെടുത്തത്. ചേർത്തലയിൽ പിടിയിലായ പ്രതികൾ ഉദ്യോഗസ്ഥെൻറ പേര് ആദ്യദിവസംതന്നെ നൽകിയിരുന്നെങ്കിലും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ അവഗണിക്കുകയായിരുന്നു. എന്നാൽ, രഹസ്യവിവരത്തെ തുടർന്ന് പ്രതികൾ പിടിയിലായ ദിവസംതന്നെ കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ചേർത്തല പൊലീസ് സ്റ്റേഷനിൽ എത്തി പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച ചില സൂചനകൾ ലഭിച്ചതായി അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.