കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) അയാട്ട എയർപോർട്ട് ഒാപറേഷൻ, ഫൗണ്ടേഷൻ ഇൻ ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. ഫോൺ: 0484 2401008. മദ്യവിരുദ്ധ സമിതി സംസ്ഥാന ലീഡേഴ്സ് മീറ്റ് കൊച്ചി: കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ദ്വിദിന സംസ്ഥാന ലീഡേഴ്സ് മീറ്റ് 18,19 തീയതികളിൽ പാലാരിവട്ടം പി.ഒ.സിയിൽ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി ചാർളി പോൾ അറിയിച്ചു. 18 രാവിലെ 10.30ന് ക്യാമ്പ് സംസ്ഥാന ചെയർമാൻ ബിഷപ് മാർ റെമജിയോസ് ഇഞ്ചനാനിയൽ ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഡോ. വർഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിക്കും. വിവിധ വിഷയങ്ങളിൽ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, അഡ്വ. ചാർളി പോൾ, പ്രസാദ് കുരുവിള, ബെന്നി കുര്യൻ, സിജോ ൈപനാടത്ത്, റിക്സൺ ജോസ് തുടങ്ങിയവർ ക്ലാസ് നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.