കൊച്ചി: കൊച്ചി സർവകലാശാല എൻവയൺമെൻറ് സ്റ്റഡീസിൽ എം.എസ്സി (എൻവയൺമെൻറൽ ബയോടെക്നോളജി) കോഴ്സിലേക്ക് പട്ടികജാതി വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റിൽ ഒരു ഒഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ബുധനാഴ്ച രാവിലെ 10ന് ഹാജരാകണം. ഫോൺ: 0484- 2577311. കോങ്ങാട് മധുവിന് പുരസ്കാരം ചോറ്റാനിക്കര: ചോറ്റാനിക്കര നാരായണ മാരാർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ വാദ്യകലാരത്‌ന സുവർണ മുദ്ര പുരസ്കാരത്തിന് പഞ്ചവാദ്യകലാകാരനും തൃശൂർപൂരം തിരുവമ്പാടി വിഭാഗം മഠത്തിൽവരവ് പഞ്ചവാദ്യ പ്രമാണിയുമായ കോങ്ങാട് മധു (തിമില) തെരഞ്ഞെടുക്കപ്പെട്ടു. ചോറ്റാനിക്കര എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സംഗീതജ്ഞൻ ശ്രീവൽസൻ ജെ. മേനോൻ കോങ്ങാട് സുവർണമുദ്രയും പൊന്നാടയും പ്രശസ്തി ഫലകവും സമ്മാനിച്ചു. ചോറ്റാനിക്കര ഭഗവതി ക്ഷേത്രം മുൻ മേൽശാന്തി, 101 വയസ്സ് പൂർത്തിയായ സി.വി. സീതാരാമൻ എമ്പ്രാന്തിരിയെ രണ്ട-ാമത് ശരദശ്ശത പുരസ്കാരം നൽകി ആദരിച്ചു. ദേവസ്വം അസി. കമീഷണർ എം.എസ്. സജയ് അധ്യക്ഷത വഹിച്ചു. നടൻ വൈക്കം പി. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ അനുഗ്രഹ പ്രഭാഷണം നടത്തി. സംഗീത സംവിധായകൻ അച്ചു രാജാമണി പൊന്നാട അണിയിച്ചു. ദേവസ്വം മാനേജർ ബിജു ആർ. പിള്ള അവാർഡ് ജേതാവ് കോങ്ങാട് മധു, സത്യൻ നാരായണ മാരാർ, സുഭാഷ് നാരായണ മാരാർ, സേതുനാരായണ മാരാർ തുടങ്ങിയവർ സംസാരിച്ചു. വാദ്യകല വിദഗ്ധൻ സുഭാഷിനെയും ആദരിച്ചു. 'സമന്വയ' പ്രദർശനം ശ്രദ്ധേയമാകുന്നു കൊച്ചി: കേരള ലളിതകല അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ട്രാൻസ്ജെൻഡർ, ദലിത്, ആദിവാസി, ഗോത്ര വിഭാഗത്തിലേതുള്‍പ്പെടെയുള്ള പാര്‍ശ്വവത്കൃത സമൂഹത്തിൽെപട്ടവരെ പങ്കെടുപ്പിച്ച് നടക്കുന്ന ദശദിന കലാ-സാംസ്‌കാരിക ക്യാമ്പ് 'സമന്വയ'യുടെ നാലാം ദിവസവും നിരവധി ആസ്വാദകര്‍ എത്തി. സംവിധായകന്‍ ഷാജി എന്‍. കരുണും ചിത്രകാരന്‍ കെ.കെ. മാരാരും സന്ദര്‍ശകരിൽെപടും. പ്രമുഖ ചിത്രകാരന്‍ പി.എസ്. പുണിഞ്ചിത്തായയുടെ പെയിൻറിങ് ഡെമോണ്‍സ്‌ട്രേഷനായിരുന്നു പ്രധാന പരിപാടി. കൂടാതെ, ജയരാജ് വാര്യരുടെ കാരിക്കേച്ചര്‍ ഷോയും നിസ അസീസിയുടെ സൂഫി സംഗീതവും അരങ്ങേറി. ഡോ. രഞ്‌ജിത്‌കുമാര്‍ ഗ്രോവറുടെ ഫോട്ടോഗ്രഫി അവബോധ ക്ലാസിന് പുറമെ കലാപാഠശാല ആറങ്ങോട്ടുകരയുടെ 'കാളഭൈരവൻ' നാടകം, ട്രാന്‍സ്‌ജെന്‍ഡര്‍ മികയുടെ ഭരതനാട്യം എന്നിവയാണ് ചൊവ്വാഴ്‌ചത്തെ പ്രധാന പരിപാടികള്‍. ചിത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.