ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കോൺഗ്രസ് തിരിച്ചുവരും -ഉമ്മൻ ചാണ്ടി പിറവം: ബൂത്തുതലം മുതലുള്ള ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കോൺഗ്രസ് ഇന്ത്യയിൽ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബൂത്തതല കുടുംബസംഗമത്തിെൻറ ജില്ലതല ഉദ്ഘാടനം പിറവം കക്കാട്ടിൽ ഇടമലയിൽ സിജുവിെൻറ വീട്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾ ജനമുന്നേറ്റത്തിലൂടെ ചെറുക്കുമെന്നും ബി.ജെ.പിയും ഇടതുമുന്നണിയും പറയുന്നതല്ല പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധിമൂലം ജനങ്ങൾ ചികിത്സ കിട്ടാതെ മരിക്കുേമ്പാൾ സർക്കാർ കാഴ്ചക്കാരായി നോക്കിനിൽക്കുകയാണെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഭാരവാഹികളായ െബന്നി ബഹനാൻ, ജെയ്സൺ ജോസഫ്, വി.ജെ. പൗലോസ്, സാബു കെ. ജേക്കബ്, എൻ.പി. പൗലോസ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ, ഡി.സി.സി സെക്രട്ടറി കെ.ആർ. പ്രദീപ്കുമാർ, മുഹമ്മദ് ഷിയാദ്, േബ്ലാക്ക് കമ്മിറ്റി പ്രസിഡൻറ് വിൽസൺ കെ. ജോൺ, തോമസ് മല്ലിപ്പുറം, തമ്പി പുതുവാകുന്നേൽ എന്നിവർ സംസാരിച്ചു. നിയോജകമണ്ഡലം പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികൾക്കുള്ള പുരസ്കാര വിതരണവും ഉമ്മൻ ചാണ്ടി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.