ആലുവ: മേഖലയിൽ ലോറികളുടെ മരണപ്പാച്ചിൽ മൂലം അപകടങ്ങൾ വർധിക്കുന്നു. മിനി ലോറികൾ, ടിപ്പറുകൾ, ടോറസുകൾ എന്നിവയാണ് അമിതവേഗത്തിൽ പായുന്നത്. തിങ്കളാഴ്ച മിനി ലോറിയിടിച്ച് യുവാവ് മരിച്ചതാണ് ഒടുവിലത്തെ സംഭവം. ആലുവ- - -മൂന്നാർ റോഡിൽ തിങ്കളാഴ്ച രാവിലെ 11.30ന് പാസ്പോർട്ട് സേവാകേന്ദ്രത്തിന് സമീപമുണ്ടായ അപകടത്തിൽ ചെറായി പള്ളിപ്പുറം തച്ചപ്പള്ളിവീട്ടിൽ പ്രകാശെൻറ മകൻ അനിരുദ്ധാണ് (19) മരിച്ചത്. ആലുവയിൽനിന്ന് പാസ്പോർട്ട് സേവാകേന്ദ്രത്തിലേക്ക് ബസിലെത്തിയ അനിരുദ്ധ് ബസിറങ്ങിയശേഷം റോഡ് മുറിച്ചുകടന്ന് ഫുട്പാത്തിൽ കയറിയ ഉടനെയാണ് അപകടം. തോട്ടുംമുഖം ഭാഗത്തുനിന്ന് സിമൻറ് ഇഷ്ടികയുമായി വന്ന ലോറി നിയന്ത്രണംവിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണം. ആലുവ--പെരുമ്പാവൂർ റൂട്ടിലെ രണ്ട് റോഡുകളിലും ആലുവ--പറവൂർ, ആലുവ-കാലടി റോഡുകളിലും ചൂണ്ടി--കിഴക്കമ്പലം റോഡിലും പുക്കാട്ടുപടി-ഇടപ്പള്ളി റോഡിലും അപകടങ്ങൾ പതിവാണ്. കണ്ടെയ്നർ ലോറികൾ, സ്വകാര്യ ബസുകൾ തുടങ്ങിയവയും അപകടം ഉണ്ടാക്കുന്നു. അശാസ്ത്രീയ റോഡ് നിർമാണവും അപകടത്തിനിടയാക്കുന്നതായി ആരോപണമുണ്ട്. അപകടങ്ങൾ നിത്യ സംഭവമായിട്ടും അധികൃതർ കാര്യമായ നടപടികളൊന്നും കൈക്കൊള്ളാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. ക്യാപ്‌ഷൻ ea52 accident lorry തിങ്കളാഴ്ച യുവാവിെൻറ മരണത്തിനിടയാക്കിയ മിനിലോറി നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് കയറിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.