നഴ്സിങ് സമരത്തിൽ സ്വകാര്യആശുപത്രികളുടെ ചികിത്സ നിഷേധം;

തൃശൂർ: നഴ്സിങ് സമരത്തി​െൻറ പേരില്‍ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നിഷേധിച്ച വാണിജ്യനികുതി വകുപ്പിെല ഉദ്യോഗസ്ഥൻ മരിച്ചു. പൊന്നാനി സ്വദേശി വിജയ രാഘവനാണ് (52) ഞായറാഴ്ച വൈകീട്ട് മരിച്ചത്. ഈ മാസം ഒമ്പതിന് വൈകീട്ടാണ് പൊന്നാനിയിൽ കടയിൽ പോയി വരുന്നതിനിടെ സഞ്ചരിച്ച ബൈക്കിൽ ഒാേട്ടായിടിച്ച് വിജയരാഘവനും മകൻ വിഘ്നേഷിനും (12) പരിക്കേറ്റത്. ആദ്യം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൂർക്കഞ്ചേരിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലക്ഷത്തോളം രൂപ രണ്ട് ദിവസത്തിനുള്ളിൽ ചികിത്സ ഇനത്തിൽ ചെലവ് വന്നു. പിന്നീട് നഴ്സുമാരുടെ സമരം നടക്കുെന്നന്ന് പറഞ്ഞ് 14ന് ഇരുവരെയും നിർബന്ധിച്ച് പറഞ്ഞുവിട്ടുവേത്ര. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പിറ്റേ ദിവസം ഈ ആശുപത്രിയിലടക്കം തൃശൂരിലെ അഞ്ച് ആശുപത്രികളിൽ എത്തിച്ചെങ്കിലും ആരും ചികിത്സിക്കാൻ തയാറായില്ല. നഴ്സിങ് സമരമാണ് കാരണമായി പറഞ്ഞതത്രേ. തുടർന്ന് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയരാഘവൻ ഞായറാഴ്ച വൈകീട്ടോടെ മരിച്ചു. ഐ.എസ്.എസ് സ്കൂളിലെ അധ്യാപികയായ വിജിയാണ് വിജയരാഘവ​െൻറ ഭാര്യ. വിഘ്നേഷിനെ കൂടാതെ വിജയ് ഇന്ദ്രദേവും മകനാണ്. എന്നാൽ ഈ ദിവസങ്ങളിൽ സമരം നടത്തിയില്ലെന്നും മാനേജ്മ​െൻറുകളുടേത് സമ്മർദ തന്ത്രമാണെന്നും നഴ്സുമാരുടെ സംഘടനയായ യു.എൻ.എ പ്രസിഡൻറ് ജാസ്മിൻഷാ പറഞ്ഞു. ചികിത്സ നിഷേധിച്ച ആശുപത്രികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.