രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തെ ഒറ്റക്കെട്ടാക്കി -കാനം ആലപ്പുഴ: രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തെ െഎക്യത്തോടെ മുന്നേറാൻ സഹായിച്ചെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിജയിക്കുമോ എന്നതല്ല പ്രശ്നം. പൊള്ള വാഗ്ദാനങ്ങൾ നടത്തി ജനങ്ങളെ വഞ്ചിക്കുന്ന നേരന്ദ്ര മോദിക്കെതിരായ െഎക്യനിര മുന്നറിയിപ്പാണ്. സേവ് ഇന്ത്യ ചേഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ്, -എ.ഐ.എസ്.എഫ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോങ് മാര്‍ച്ചിെൻറ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ പൊള്ളത്തരങ്ങൾ തിരിച്ചറിഞ്ഞ ഇന്ത്യൻ യുവത്വം ശക്തമായ പ്രതിഷേധത്തിലാണ്. അതിൽനിന്ന് ശ്രദ്ധതിരിക്കാനാണ് സംഘ്പരിവാർ വർഗീയത പ്രചരിപ്പിക്കുന്നത്. സംഘ്പരിവാറിേൻറത് ചാതുര്‍വർണ്യ രാഷ്ട്രീയമാണ്. വർഗീയത ഉയര്‍ത്തി രാജ്യത്തെ ശിഥിലമാക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. മന്ത്രി പി. തിലോത്തമൻ, ടി. പുരുഷോത്തമന്‍, പി. പ്രസാദ്, ജാഥ ലീഡര്‍മാരായ എ.ഐ.വൈ.എഫ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ആര്‍. തിരുമലൈ, പ്രസിഡൻറ് അഫ്താര്‍ ആലംഖാന്‍, എ.ഐ.എസ്.എഫ് അഖിലേന്ത്യ സെക്രട്ടറി വിശ്വജിത്ത്കുമാര്‍, പ്രസിഡൻറ് െസയ്ദ് വലിയുല്ല ഖാദിരി, എ.ഐ.വൈ.എഫ് ദേശീയ സെക്രട്ടറിമാരായ കെ. രാജന്‍ എം .എല്‍.എ, തപസ് സിന്‍ഹ, ഗിരീഷ് ഫോണ്ട, വിക്കി മഹേശ്വരി, ചിഞ്ചു ബാബു, മഹേഷ് കക്കത്ത്, ആര്‍. സജിലാല്‍, ശുഭേഷ് സുധാകരന്‍, വി.വിനില്‍, എ. ശിവരാജന്‍, എന്‍. സുകുമാരപിള്ള, ജോയിക്കുട്ടി ജോസ്, പി. ജ്യോതിസ്, പി.കെ. മേദിനി, അഡ്വ. ജി. കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാര്‍, പി.എസ്.എം. ഹുസൈന്‍, അഡ്വ. എം.കെ. ഉത്തമന്‍, അഡ്വ. സി.എ. അരുണ്‍കുമാര്‍, അനുശിവന്‍, കെ.എസ്. ഷിയാദ്, എം. കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ടി.ടി. ജിസ്‌മോന്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.