മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് അനധികൃത പാര്‍ക്കിങ് ദുരിതമാകുന്നു

ആലുവ: മെട്രോ സ്‌റ്റേഷന്‍ പരിസരത്തെ അനധികൃത പാര്‍ക്കിങ് കാല്‍നടക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ദുരിതം സൃഷ്ടിക്കുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് വർധിക്കാനും ഇത് ഇടയാക്കുന്നു. മെട്രോ സ്‌റ്റേഷന്‍ കവാടം, സ്‌റ്റേഷന് മുന്‍വശത്തുകൂടി കടന്നുപോകുന്ന ദേശീയപാത സര്‍വിസ് റോഡ്, സ്‌റ്റേഷന്‍ പരിസരത്തെ മറ്റ് റോഡുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത്. നിർദേശം ലംഘിച്ച് പാര്‍ക്ക് ചെയ്തവര്‍ക്ക് പലതവണ പൊലീസ് താക്കീത് നല്‍കിയിരുന്നു. സ്‌റ്റേഷൻ പ്രവേശന കവാടത്തിന് മുന്നില്‍ ഇരുചക്ര വാഹനങ്ങള്‍ നിരത്തിെവക്കുന്നതാണ് കൂടുതല്‍ ദുരിതമാകുന്നത്. ഇതുമൂലം സ്‌റ്റേഷനിലേക്ക് കടക്കാനോ പുറത്തിറങ്ങാനോ കഴിയുന്നില്ല. ബ്രിഡ്ജ് റോഡിലൂടെ കാല്‍നടയാത്ര ചെയ്യുന്നവര്‍ക്കും ഇത് ബുദ്ധിമുട്ടാകുന്നു. വഴി അടച്ച് പാർക്ക് ചെയ്ത ബൈക്കുകൾ ട്രാഫിക് പൊലീസ് തിങ്കളാഴ്ച ചങ്ങലയിട്ട് പൂട്ടി. എസ്.ഐ കബീർ, സിവിൽ പൊലീസ് ഒാഫിസർ പ്രശാന്ത് എന്നിവരാണ് നേതൃത്വം നൽകിയത്. തുടര്‍ന്നും കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. മെട്രോ പ്രദേശത്തെ അനധികൃത പാർക്കിങ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം വേണമെന്ന് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി കൺവീനർ ദാവൂദ് ഖാദർ ആവശ്യപ്പെട്ടു. മൾട്ടി ലെവൽ പാർക്കിങ് സംവിധാനം ഒരുക്കാത്തതാണ് പ്രശ്നം. ഇക്കാര്യത്തിലടക്കം അധികൃതർ ആലുവയെ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്യാപ്ഷന്‍ ea51 metro parking ആലുവ മെട്രോ സ്‌റ്റേഷന്‍ വഴിയടച്ച് പാര്‍ക്ക് ചെയ്ത ബൈക്കുകള്‍ ട്രാഫിക് പൊലീസ് ചങ്ങലയിട്ട് പൂട്ടുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.