സീനിയോറിറ്റി മറികടന്ന് നിയമനം നടത്തിയതായി പരാതി

ആലുവ: സീനിയോറിറ്റി മറികടന്ന് നിയമനം നടത്തിയതിലൂടെ തൊഴില്‍ നഷ്ടമായെന്ന് ആരോപിച്ച് യുവതി മനുഷ്യാവകാശ കമീഷനെ സമീപിച്ചു. മരട് അണ്ടിപ്പിള്ളി സ്വദേശിനി എം.എ. ബിന്ദുവാണ് പട്ടികജാതി വികസന വകുപ്പ് ജില്ല ഓഫിസര്‍ക്കെതിരെ പരാതി നല്‍കിയത്. മരട് നഗരസഭയില്‍ പട്ടികജാതി വികസന വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു ബിന്ദു. ഓരോ വര്‍ഷവും ജോലി പുതുക്കി നല്‍കാന്‍ വകുപ്പുണ്ട്. ഇത്തരത്തില്‍ എട്ടുവര്‍ഷം വരെ ജോലി ലഭിക്കാം. മൂന്നുവര്‍ഷവും ഏഴുമാസവും കഴിഞ്ഞപ്പോള്‍ ബിന്ദുവിനെ ഒഴിവാക്കി. അര്‍ഹനായ മറ്റൊരാൾക്ക് ജോലി നല്‍കിയെങ്കിലും വേറെ ജോലി കിട്ടിയതിനാല്‍ ചേര്‍ന്നില്ല. ജോലിക്കായി ബിന്ദു ജില്ല പട്ടികജാതി വികസന ഓഫിസറെ സമീപിച്ചു. രേഖകള്‍ ഹാജരാക്കിയപ്പോള്‍ ബിന്ദുവിന് ജോലിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞ ഓഫിസര്‍ രണ്ട് ദിവസത്തിനകം വിവരമറിയിക്കാമെന്നാണ് പറഞ്ഞത്. വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് മറ്റൊരാളെ ജോലിക്കെടുത്ത വിവരം അറിഞ്ഞത്. ഇയാേളക്കാള്‍ യോഗ്യത തനിക്കാണെന്നാണ് ബിന്ദുവി‍​െൻറ പരാതിയില്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.