ചെങ്ങന്നൂർ: സി.പി.എം മാന്നാർ കുരട്ടിക്കാട് പഞ്ചായത്ത് ബ്രാഞ്ച് കമ്മിറ്റി നിർമിച്ച ഇ.എം.എസ് സ്മാരക മണ്ഡപം ഉദ്ഘാടനം വിവാദമായി. ഉദ്ഘാടന സമ്മേളനത്തിൽനിന്നും എം.എൽ.എ യടക്കമുള്ള പ്രമുഖർ വിട്ടുനിന്നു. ഞായറാഴ്ച വൈകീട്ടുനടന്ന ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ. കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ, ജില്ല കമ്മിറ്റിയംഗവും ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ അഡ്വ. പി. വിശ്വംഭരപ്പണിക്കർ തുടങ്ങി നിരവധി പേരാണ് ചടങ്ങ് ബഹിഷ്കരിച്ചത്. പാർട്ടി പ്രവർത്തകരിൽ ഒരു വിഭാഗത്തിന് എതിർപ്പുള്ള സ്ഥലത്ത് ഇ.എം.എസിനെപോലെയുള്ളവരുടെ സ്മാരകം ഉയരുന്നതാണ് പ്രശ്നമായത്. വികസന പദ്ധതിയുള്ള സ്ഥലത്ത് സ്മാരക മണ്ഡപം സ്ഥാപിക്കുവാൻ പാടില്ലെന്നുള്ള നിലപാടും കർശനമായ നിർദേശവും വകവെക്കാതെയാണ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമാണം നടത്തിയതെന്നാണ് ആരോപണം. മാന്നാറിൽ കൂടി കടന്നുപോകുന്ന തിരുവല്ല - കായംകുളം സംസ്ഥാന പാതയുടെ സമാന്തര യാത്രാമാർഗമാണ് ഇൗ ഭാഗം. പഞ്ചായത്തിെൻറ അധീനതയിലുള്ള വീതി കുറഞ്ഞ റോഡാണിത്. ബഹിഷ്കരണ പശ്ചാത്തലത്തിൽ സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പ്രഫ. പി.ഡി. ശശിധരൻ മുതിർന്ന പ്രവർത്തകരെ ആദരിച്ചു. കെ.എസ്. ഗോപി അരി വിതരണം നടത്തി. കെ.എം. സൻജു ഖാൻ , എം.ടി. ശ്രീരാമൻ, സി.പി. സുധാകരൻ, വി.ആർ. ശിവപ്രസാദ്, പ്രശാന്ത് കുമാർ, പി.എ. അൻവർ, അനക്സ് തോമസ്, കെ.എൽ. ജനാർദനൻ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജി. വിദ്യ, മെംബർ ശശികല രഘുനാഥ്, അമ്മിണി സതീശൻ തുടങ്ങിയവർ സംസാരിച്ചു. നോട്ടീസിൽ പേരുണ്ടായിട്ടും പലരും വേദിയിൽ കയറാതെ സദസ്സിലാണ് ഇടം കണ്ടെത്തിയത് -.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.