സർവോദയം കുര്യന്‍ അവാര്‍ഡ് കായംകുളം ഒാ​േട്ടാ കൂട്ടായ്​മക്ക്​ സമ്മാനിച്ചു

വൈപ്പിന്‍: ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന സർവോദയം കുര്യ​െൻറ 18ാം ചരമവാര്‍ഷികം ഞാറക്കലില്‍ വിവിധ ചടങ്ങുകളോടെ ആചരിച്ചു. രോഗികള്‍ക്ക് ഭക്ഷണവിതരണം, അനുസ്മരണ സമ്മേളനം, അവാര്‍ഡ് വിതരണം, വിദ്യാഭ്യാസ പുരസ്‌കാര വിതരണം, ചികിത്സസഹായം, നോട്ടുപുസ്തകം, അരി വിതരണം, സാമൂഹികപ്രവര്‍ത്തകനെയും കലാകാരന്മാരെയും ആദരിക്കല്‍ തുടങ്ങിയവ നടന്നു. വൈകീട്ട് മൂന്നിന് ഞാറക്കല്‍ മാഞ്ഞൂരാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. പോള്‍ ജെ. മാമ്പിള്ളി അധ്യക്ഷത വഹിച്ചു. സാമൂഹികപ്രവര്‍ത്തകനുള്ള സർവോദയം കുര്യന്‍ അവാര്‍ഡ് കായംകുളത്തെ ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ അധ്വാനവിഹിത ജീവകാരുണ്യ പ്രവര്‍ത്തനഫണ്ട് എന്ന പ്രസ്ഥാനത്തിന് മുന്‍ മന്ത്രി ഡൊമിനിക് പ്രസേൻറഷന്‍ സമ്മാനിച്ചു. 10,001രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ടി.എം. സുകുമാരപിള്ള മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഷില്‍ഡ റിബേരൊ (ഞാറക്കല്‍), വി.കെ. കൃഷ്ണന്‍ (എളങ്കുന്നപ്പുഴ), ഞാറക്കല്‍ പഞ്ചായത്ത് വികസനകാര്യ സമിതി അധ്യക്ഷന്‍ സാജു മേനാച്ചേരി, ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി സെക്രട്ടറി ജോളി ജോസഫ്, ശിവദാസ് നായരമ്പലം, ജോസഫ് കിഴക്കേടന്‍, എം.എന്‍. മോഹന്‍ ഷാജി, എം.എ. പ്രേംകുമാര്‍, ജോസഫ് നരികുളം, ഫ്രാന്‍സിസ് അറക്കല്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് രാജി കെ. പ്രതാപന് ഗോശ്രീ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. മജ്‌നു കോമത്തും ചികിത്സ സഹായവിതരണം അരവിന്ദാക്ഷന്‍ ബി. തച്ചേരിയും നോട്ടുബുക്ക് വിതരണം ഞാറക്കല്‍ എസ്.ഐ ആര്‍. രഗീഷ്‌കുമാറും അരി വിതരണം ജോണി വൈപ്പിനും നിർവഹിച്ചു. 'ക്രാബ്' സിനിമയിൽ അഭിനയിച്ച ജസ്റ്റിന്‍ ചാക്കോയെ ഞാറക്കല്‍ സ​െൻറ് മേരീസ് ചര്‍ച്ച് വികാരി ആൻറണി പുതിയാപറമ്പില്‍ ആദരിച്ചു. നടനും നര്‍ത്തകനുമായ കലാനിലയം ഉണ്ണികൃഷ്ണനെ ഞാറക്കല്‍ സി.ഐ കെ. ഉല്ലാസ് ആദരിച്ചു. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.