പറവൂർ: കോട്ടുവള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ അത്താണിയിലുള്ള കൊച്ചമ്പം റോഡ് തകർന്ന് കുളമായി. അമ്പതിലധികം വീട്ടുകാർക്കുള്ള ഏക റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്. മഴ പെയ്തതോടെ വെള്ളം കെട്ടിക്കിടക്കുന്നത് കാൽനട ബുദ്ധിമുട്ടിലാക്കി. ആറുവർഷം മുമ്പാണ് ടാർ ചെയ്തത്. എന്നാൽ, രണ്ട് വർഷത്തിനുള്ളിൽ റോഡ് തകർന്നു. ഈ റോഡിൽ വെളിെച്ചണ്ണ ഫാക്ടറി പ്രവർത്തിക്കുന്നുണ്ട്. ഇവിടെ വലിയ ടാങ്കർ ലോറികൾ എത്താറുണ്ട്. ഇതാണ് റോഡ് തകരാൻ കൂടുതൽ കാരണം. ഫാക്ടറിക്കാർ ഇടക്ക് റോഡിൽ മെറ്റൽപൊടി അടിച്ചെങ്കിലും റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കാനായില്ല. വേനൽക്കാലത്ത് മെറ്റൽപെടി പാറുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും കാന നിർമാണം മുടങ്ങിയതോടെ ഫണ്ട് നഷ്്ടപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.