പറവൂർ: നെഹ്റു യുവകേന്ദ്ര ജില്ല സമിതിയുടെ സഹകരണത്തോടെ കാരുണ്യ സർവിസ് സൊസൈറ്റി സംഘടിപ്പിച്ച ജില്ല യൂത്ത് െഡവലപ്മെൻറ് േപ്രാഗ്രാം സമാപിച്ചു. വടക്കേക്കര പഞ്ചായത്ത് നിവാസികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ്, എ വൺ നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പരിസ്ഥിതി ദിനത്തിൽ 5000 വൃക്ഷത്തൈകൾ നട്ട് പരിപാലിച്ച് വിതരണം ചെയ്ത 20 ഗ്രാമീണ തൊഴിലുറപ്പ് അംഗങ്ങളെയും ഇടവക തിരുനാൾ ആഘോഷത്തിൽനിന്ന് വെടിക്കെട്ട് ഒഴിവാക്കി ദേവാലയ പുനർനിർമാണത്തിനിടയിലും ഭവനനിർമാണത്തിന് തുക മാറ്റിവെച്ച മടപ്ലാതുരുത്ത് പള്ളി വികാരി ഫാ. തോമസ് ജെ. പാമ്മാട്ടുമ്മലിനെയും കാരുണ്യ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. പൊതുസമ്മേളനം കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി അധ്യക്ഷത വഹിച്ചു. കലക്ടർ കെ.മുഹമ്മദ് വൈ. സഫീറുല്ല മുഖ്യാതിഥിയായിരുന്നു. അസി. കലക്ടർ ഇശപ്രിയ, നഗരസഭാധ്യക്ഷൻ രമേഷ് ഡി. കുറുപ്പ്, വടക്കേക്കര പഞ്ചായത്ത് പ്രസിഡൻറ് കെ.എം. അംബ്രോസ്, കെ.പി. ഗോപിനാഥ്, സൈബ സജീവ്, മേഴ്സി സനൽകുമാർ, ലൈസ അനിൽ, എം.എം. തമ്പി, ശ്രീദേവി, ജോസ് ഗോതുരുത്ത്, സാജു പുത്തൻവീട്ടിൽ, ആൻറണി കോണത്ത്, ഷൈൻ വർഗീസ് കളത്തിൽ, മനോജ് കാട്ടിപ്പറമ്പിൽ, പി.ജി. ജോമോൻ, റിനിൽ കുറുപ്പശ്ശേരി, അഖിൽദാസ്, സജിദേവ് ചെറായി, എം.ജെ. ജെയിൻ, അബിത മണി, സിജി സാജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.