പൈപ്പ് തകരാർ; കോട്ടപ്പുറത്ത് കുടിവെള്ളം മുടങ്ങുന്നു

ആലങ്ങാട്: പൈപ്പ് ലൈൻ പൊട്ടിയതിനാൽ കോട്ടപ്പുറം കുന്നിൻപുറം, മാളികംപീടിക പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. മുപ്പത്തടത്തുനിന്ന് മറിയപ്പടി വഴി കോട്ടപ്പുറം കുന്നിൻപുറം ടാങ്കിലേക്കുള്ള പൈപ്പാണ് തകരാറിലായത്. മഴക്കാലമായതിനാൽ പൊട്ടൽ എവിടെയാണെന്ന് കണ്ടെത്താനുമായില്ല. കാനകളിലുൾപ്പെടെ വെള്ളം പൊങ്ങിയിരിക്കുകയാണ്. ജല അതോറിറ്റി അധികൃതർ പരിശോധന നടത്തിയെങ്കിലും തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല. ഞായറാഴ്ചയോടെ പമ്പിങ് പൂർണമായും നിലച്ചു. മാളികംപീടിക ഭാഗെത്ത തകരാർ പരിഹരിച്ചാലേ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകൂ. വിവാഹം ആലങ്ങാട്: കോട്ടപ്പുറം കണ്ടനാട്ട്‌ വീട്ടിൽ അപ്പുക്കുട്ട​െൻറയും ആശയുടെയും മകൾ ആര്യയും കുന്നത്തുനാട് കൈതക്കാട് അരിയ്ക്കനായത്ത് വീട്ടിൽ ശങ്കരൻനായരുടെയും ഭദ്രാമണിയുടെയും മകൻ അനിലൻ ശങ്കറും വിവാഹിതരായി. താലൂക്കുതല മത്സരങ്ങൾ 29, 30 തീയതികളിൽ കടുങ്ങല്ലൂർ: കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ എൽ.പി, യു.പി, ഹൈസ്കൂൾ കുട്ടികൾക്കായി സംസ്ഥാന വ്യാപകമായി താലൂക്കുതലത്തിൽ ബാലോത്സവം, ജില്ലതലത്തിൽ അക്ഷരോത്സവം, സംസ്ഥാനതലത്തിൽ സർഗോത്സവം എന്നിവ സംഘടിപ്പിക്കുന്നു. പറവൂർ താലൂക്കുതല മത്സരങ്ങൾ താലൂക്ക് ലൈബ്രറി കൗൺസിലി​െൻറയും പടിഞ്ഞാെറ കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ പടിഞ്ഞാെറ കടുങ്ങല്ലൂർ ഗവ. ഹൈസ്കൂളിൽ 29, 30 തീയതികളിൽ നടക്കും. ബാലോത്സവത്തിൽ 54 ലൈബ്രറികളിൽ നിന്നായി 500 മത്സരാർഥികൾ പങ്കെടുക്കും. 29ന് വൈകീട്ട് അഞ്ചിന് സാംസ്കാരിക ഘോഷയാത്ര, 30ന് രാവിലെ 10ന് കലാസാഹിത്യ മത്സരങ്ങൾ എന്നിവ നടക്കും. ഭാരവാഹികൾ: വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ (രക്ഷാ.), സുരേഷ് മുട്ടത്തിൽ (ചെയർ.), പി.കെ. രമാദേവി (ജന.കൺ.), പി.എസ്‌. രാധാകൃഷ്ണൻ (കൺ.)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.