കുഞ്ഞിത്തൈയിൽ ബോട്ട് യാർഡിെൻറ നിർമാണത്തിലിരുന്ന ഷെഡ് തകർന്നുവീണു

പറവൂർ: . ഞായറാഴ്ച വൈകീട്ട് നാേലാടെയാണ് അപകടം. അവധി ദിവസമായതിനാൽ വൻ ദുരന്തമൊഴിവായി. രാവിലെ ഒരു ബോട്ടി​െൻറ പെയിൻറിങ് ജോലി നടക്കുന്നുണ്ടായിരുന്നു. ഉച്ചയോടെ തൊഴിലാളികൾ പണി നിർത്തി പോയത് വൻ അപകടം ഒഴിവായി. കുഞ്ഞിത്തൈ ആംഗ്ലോ ഇന്ത്യൻ സ്കൂളിനുസമീപത്തെ ബോട്ട് യാർഡിലാണ് സംഭവം. പടിയൂർ സ്വദേശി സനലി​െൻറ ഉടമസ്ഥതയിലുള്ളതാണിത്. 125 അടി നീളവും വീതിയും 50 അടി ഉയരവുമുണ്ടായിരുന്നു ഷെഡിന്. ഇരുമ്പുതൂണുകളിലാണ് സ്ഥാപിച്ചിരുന്നത്. മേൽക്കൂരയിൽ ഷീറ്റ് വിരിക്കുന്ന ജോലിവരെ എത്തിയിരുന്നു. തൂണുകൾ രണ്ട് അടിയോളം മാത്രമേ കുഴിച്ചിരുന്നുള്ളൂവെന്നും കനം കുറഞ്ഞ പൈപ്പുകളാണ് ഉപയോഗിച്ചിരുന്നതെന്നുമാണ് സൂചന. ഷെഡ് വീണതിനെത്തുടർന്ന് പരിസരത്തെ മതിൽ തകർന്നു. ഒരു തെങ്ങ് ഒടിഞ്ഞു. നിർമാണത്തിലിരുന്ന ഒരു ബോട്ടിന് കേടുപാടുകൾ സംഭവിച്ചു. ഷെഡി​െൻറ നിർമാണത്തില്‍ അപാകതകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പരിസരവാസികൾ പഞ്ചായത്തിനും പൊലീസിനും പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.