കൊച്ചി: കേരള ലളിതകല അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 'സമന്വയ' ദശദിന കലോത്സവം അരങ്ങേറുന്ന ദര്‍ബാര്‍ ഹാളിൽ കൗതുകം വിതറി അഞ്ച് കലാകാരന്മാരുടെ നെടുനീളൻ കാൻവാസിലെ ചിത്രരചന ആസ്വാദകരിൽ കൗതുകമായി. ചുറ്റും തിങ്ങിക്കൂടിയ ആളുകൾക്കിടയിൽ ചെറുപുഞ്ചിരിയുമായി അഞ്ചുപേരും വര തുടർന്നു. വരയിൽ വളരുന്നത് ജോധ്പൂരിലെ രാജാവായിരുന്ന പാബുജി റാത്തോഡിെൻറ കഥ. ഫാഡ് വർണമേളങ്ങൾ കൊച്ചിയിൽ ചിറകുവിടർത്തിയപ്പോഴും കലാകാരന്മാർ അതിജീവനത്തിന് പൊരുതുന്ന ഫാഡെന്ന ചിത്രരചനശൈലിയുടെ ഭാവിയെക്കുറിച്ച ആശങ്ക പങ്കുവെക്കാൻ മറന്നില്ല. ഫാഡ് ചിത്രകലയില്‍ ഇന്ന് ലോകത്ത് അവശേഷിക്കുന്ന 13 പേരില്‍ പ്രമുഖരായ നന്ദ്കിഷോര്‍ ജോഷി, സഹോദരന്‍ സുരേഷ് ജോഷി, മക്കളായ മുകുല്‍ ജോഷി, രാജേഷ് ജോഷി, ലോക്കേഷ് ജോഷി എന്നിവരാണ് ലളിതകല അക്കാദമിയുടെ ക്ഷണം സ്വീകരിച്ച് കൊച്ചിയിലെത്തിയത്. രാജസ്ഥാനിലെ ചിപ്പ വിഭാഗത്തിൽപെട്ട ജോഷി കുടുംബത്തില്‍പെട്ടവരാണ് ഇവര്‍. ചിത്രം വരക്കാൻ ഉപയോഗിക്കുന്ന 18 അടി നീളവും അഞ്ച് അടി വീതിയുമുള്ള കാന്‍വാസ് ഇവര്‍ നിർമിക്കുന്നതാണ്. ചായക്കൂട്ടുകളാകെട്ട മരപ്പശയും പ്രകൃതിദത്തമായ നിറക്കല്ലുകളും ഉപയോഗിച്ചും. ദിവസങ്ങളുടെ പ്രയത്നമാണ് ഫാഡ് ചിത്രകല. ഇപ്പോൾ വരക്കുന്ന ചിത്രം ഇൗ മാസം 22നാണ് പൂർത്തിയാവുക. തുടര്‍ന്ന് 23ന് വൈകീട്ട് 7.30ന് സന്ത്‌ലാല്‍, രാജു, രാകേഷ് എന്നീ കലാകാരന്മാര്‍ ചിത്രത്തിന് മുന്നില്‍ 'ഭോപ്പ ഭോപ്പി' എന്ന കലാരൂപം അവതരിപ്പിക്കുന്നതോടെയാണ് ഫാഡ് ചിത്രകലാരൂപം പൂര്‍ണമാകുന്നത്. തിരക്കിനിടെ ദർബാർ ഹാളിൽ പുരോഗമിക്കുന്ന ട്രാൻസ്ജെൻഡർ ചിത്രകാരികളുടെ ചിത്രരചനദൃശ്യങ്ങൾ മൊബൈലില്‍ പകർത്താനും മറന്നില്ല. രാജസ്ഥാനിൽ ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന െവല്ലുവിളികൾ തിരുത്തപ്പെടേണ്ടവയാണെന്നും പുതിയ അനുഭവമാണ് പരിപാടിയിൽ പെങ്കടുത്തതിലൂടെ തങ്ങൾക്ക് ലഭിച്ചതെന്നും നന്ദ്കിഷോര്‍ ജോഷി പറഞ്ഞു. 24ഒാടെ സംഘം രാജസ്ഥാനിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.