ന്യൂഡൽഹി: ചരക്ക് സേവന നികുതി നടപ്പാക്കിയശേഷമുള്ള ആദ്യ ജി.എസ്.ടി കൗൺസിൽ യോഗം തിങ്കളാഴ്ച ചേരും. ജി.എസ്.ടി നടപ്പാക്കി രണ്ടാഴ്ച പിന്നിടുേമ്പാൾ പുരോഗതി വിലയിരുത്തുകയാണ് യോഗത്തിെൻറ അജണ്ട. വിഡിയോ കോൺഫറൻസിങ് വഴിയുള്ള യോഗത്തിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി അധ്യക്ഷത വഹിക്കും. ആഗസ്റ്റ് അഞ്ചിനു യോഗം ചേരാനാണ് മുമ്പ് തീരുമാനിച്ചിരുന്നതെങ്കിലും രാജ്യവ്യാപകമായി പരാതികൾ ഉയർന്നതിനാൽ പരിശോധന നേരത്തേയാക്കാൻ കൗൺസിൽ തീരുമാനിക്കുകയായിരുന്നു. കൗൺസിലിൽ കേന്ദ്ര ധനമന്ത്രി ചെയർമാനും സംസ്ഥാന ധനമന്ത്രിമാർ അംഗങ്ങളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.