ഭർത്താവി​െൻറ മർദനമേറ്റ്​ ചികിത്സയിലിരുന്ന യുവതി മരിച്ചു

ചാരുംമൂട്: ഭർത്താവി​െൻറ മർദനമേറ്റ് ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ യുവതി മരിച്ചു. നൂറനാട് പണയിൽ വല്യപറമ്പിൽ രമേശി​െൻറ ഭാര്യ സിജിയാണ് (36) മരിച്ചത്. കഴിഞ്ഞ മാസം 17നാണ് സിജിയെ മർദനത്തിൽ ഗുരുതര പരിക്കേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്തദിവസം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്പൈനൽ കോഡിന് തകരാർ സംഭവിച്ചതിനാൽ അന്നുമുതൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഞായറാഴ്ച പുലർച്ചയായിരുന്നു മരണം. നൂറനാെട്ട സ്വകാര്യ സ്കൂളിലെ ജീവനക്കാരിയായിരുന്നു. സിജിയുടെ സഹോദര​െൻറ പരാതിയിൽ ഭർത്താവ് രമേശിനെ (43) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംശയത്തി​െൻറ പേരിൽ രമേശ് സിജിയെ നിരന്തരം മർദിക്കുന്നെന്നായിരുന്നു പരാതി. രമേശ് ഇപ്പോൾ മാവേലിക്കര സബ് ജയിലിൽ റിമാൻഡിലാണ്. ശ്രേഖ, ശിഖ എന്നിവർ മക്കളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.