കഴുത്തിൽ കത്തിവെച്ച്​ സ്വർണം കവർന്ന സംഭവം: ഒരാൾ പിടിയിൽ

പിറവം: മകളുടെ കഴുത്തിൽ കത്തിവെച്ച് മാതാവി​െൻറ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒരാൾ പിടിയിലായി. തമിഴ്നാട്ടിലെ ബോഡിനായ്ക്ക് സ്വദേശി കനകരാജാണ് പിറവം പൊലീസി​െൻറ പിടിയിലായത്. ബാക്കി രണ്ട് പ്രതികളെ പിടികൂടാനായി തേനി രാജകുമാരി മേഖലകളിലേക്ക് പിറവം പൊലീസ് അന്വേഷണം വ്യാപിച്ചു. ജൂൺ 30നാണ് സംഭവം. സ്വർണവും പണവും കവർന്നതിന് പുറമെ പ്രദേശത്തെ നാല് വീടുകളിൽ മോഷണശ്രമവും നടത്തിയിരുന്നു. കത്തി മൂർച്ച കൂട്ടാൻ ചാണയുമായി പകൽ സമയങ്ങളിൽ വീടുകളിലെത്തി നിരീക്ഷണം നടത്തി രാത്രിയിൽ കവർച്ച ചെയ്യുന്ന രീതിയാണ് മോഷ്ടാക്കളുടേതെന്ന് പിറവം പൊലീസ് എസ്.െഎ കെ.വിജയൻ പറഞ്ഞു. പിറവം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ദിവസങ്ങളായ പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് മോഷണ റാക്കറ്റിലെക്കെത്താനുള്ള ഒരു പ്രതിയായ കനകരാജിനെ കസ്റ്റഡിയിലെടുക്കാനായത്. പിറവത്തും പരിസര പ്രദേശങ്ങളിലുമായി താമസമാക്കിയ അന്യസംസ്ഥാന തൊഴിലാളികളുടെ വാസ കേന്ദ്രങ്ങളിൽ നടത്തിയ അന്വേഷണത്തിൽ ഏതാനുംപേർ സ്ഥലം വിട്ടുപോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വാസ കേന്ദ്രങ്ങളിൽനിന്ന് കൂട്ടത്തോടെ മാറിയതാണ് പൊലീസിന് സംശയമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.