ബസുകളുടെ വരുമാനം കുറഞ്ഞു

നഗരത്തിലൂടെ കുതിച്ചുപാഞ്ഞിരുന്ന ബസുകൾക്ക് വരുമാനം കുറഞ്ഞു. മെട്രോയുടെ ആദ്യനാളുകളിൽ ഏകദേശം 30 ശതമാനമാണ് നഷ്ടമുണ്ടായത്. തുടർന്നുള്ള ദിവസങ്ങളിൽ 20-25 വെര വരുമാനത്തിൽ കുറവുണ്ടായതായി ബസ് ഉടമകൾ പറയുന്നു. മത്സര ഒാട്ടം നടത്തിയിരുന്ന സ്വകാര്യബസുകൾ ഒരു കുടക്കീഴിലായി. നഗരത്തിലെയും വിശാല കൊച്ചിയിലെയും എഴുനൂറോളം ബസുകളാണ് ഏഴ് കമ്പനികൾക്കുകീഴിൽ പ്രവർത്തിക്കുന്നത്. മൈ മെട്രോ ബസ്, കൊച്ചി മെട്രോ ട്രാൻസ്പോർട്ട് കോഒാപറേറ്റിവ് സൊസൈറ്റി, കൊച്ചി വീൽസ് യുനൈറ്റഡ്, പെർഫെക്ട്, ഗ്രേറ്റർ കൊച്ചിൻ ബസ് ട്രാൻസ്പോർട്ട് എന്നിങ്ങനെയാണ് ബസ് സർവിസുകൾ. നിലവിൽ ആലുവയിൽ നിന്നും മറ്റ് സ്റ്റേഷനുകളിൽനിന്നും പാലാരിവട്ടത്തെത്തുന്നവർ എറണാകുളത്തി​െൻറ വിവിധ ഭാഗങ്ങളിലേക്ക് പോകാൻ ബസുകളെ തന്നെയാണ് ആശ്രയിക്കുന്നത്. മെേട്രാ സർവിസ് നടത്തുന്ന മേഖലയിൽ വലിയ വെല്ലുവിളിയും നേരിടുന്നു. മെേട്രാ സ്റ്റേഷനുകളിൽനിന്നുള്ള കെ.എസ്.ആർ.ടി.സിയുടെ ഫീഡർ സർവിസുകൾ വരുമാനം കുറക്കുന്നതായി ഉടമകൾ പറഞ്ഞു. (.... അവസാനിച്ചു....)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.