വ്യാപാര മേഖലയിൽ സമ്മിശ്രം

മെട്രോയിൽ യാത്ര ചെയ്യുന്ന 90 ശതമാനം പേരും വിനോദസഞ്ചാരത്തി​െൻറ ഭാഗമായി കൊച്ചിയിൽ എത്തുന്നവരാണ്. ഇടപ്പള്ളിയിലെ ലുലു സന്ദർശിക്കാതെ സഞ്ചാരം പൂർത്തിയാകില്ല. ഇടപ്പള്ളി സ്റ്റേഷനിൽ ധാരാളം പേരാണ് ഷോപ്പിങിന് ഇറങ്ങുന്നത്. എന്നാൽ ചെറുകിട ഷോപ്പുകളിൽ കാര്യമായ നേട്ടമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. മാത്രമല്ല സ്റ്റേഷനുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ വ്യാപാരത്തിൽ ചെറിയ രീതിയിൽ കുറവുണ്ട്. എന്നാൽ, മഹാരാജാസ് വരെ സർവിസ് ആരംഭിക്കുന്നതോടെ വ്യാപാര മേഖലയിൽ ഉണർവ് ഉണ്ടാകുമെന്ന് മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ് കെ.എം. ജോൺ പറഞ്ഞു. ആലുവ ഭാഗങ്ങളിൽനിന്ന് ധാരാളം ഉപഭോക്താക്കൾ കൊച്ചി നഗരത്തിൽ എത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാരത്തിൽ കുതിപ്പ് മെട്രോ യാഥാർഥ്യമായതോടെ കൊച്ചിയുടെ വിനോദസഞ്ചാര ഭൂപടത്തിൽ ഒരു തിലകക്കുറി കൂടി ചേർത്തു. ആഭ്യന്തരസഞ്ചാരികളുടെ പ്രധാന വിനോദങ്ങളിൽ ഒന്നാണ് മെട്രോ യാത്ര. കൊച്ചി നഗരം സന്ദർശിച്ച് വൈകുന്നേരം മെട്രോയിൽ യാത്ര ചെയ്ത് ഷോപ്പിങ് നടത്തിയാണ് സഞ്ചാരികൾ തിരിച്ച് പോകുന്നത്. കൊച്ചിയിലെ സഞ്ചാരികളുടെ വരവിൽ ഗണ്യമായ വർധനവുണ്ടായതായി ഡി.ടി.പി.സി അധികൃതർ അറിയിച്ചു. ജെട്ടിയിൽ എത്തുന്ന ബോട്ടുയാത്രികരുടെ എണ്ണത്തിലും വർധനയുണ്ട്. മഹാരാജാസ് കോളജ് വരെ സർവിസ് എത്തുന്നതോടെ സഞ്ചാരികൾ ഇനിയും കൂടുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.