കായംകുളം: ചെട്ടികുളങ്ങര േക്ഷത്രത്തിൽ ഈഴവനായ കീഴ്ശാന്തിയുടെ നിയമനം തടഞ്ഞ സംഭവത്തിൽ സംഘ്പരിവാർ നേതൃത്വം വെട്ടിലായി. വിശാല ഹിന്ദു ഐക്യമെന്ന വാദം ഉയർത്തുന്നവർ വിഷയത്തിൽ നിലപാടില്ലാതെ വിയർക്കുകയാണ്. അതേസമയം, ദേവസ്വം േബാർഡിെൻറ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് സി.പി.എമ്മും എസ്.എൻ.ഡി.പി യൂത്ത് മൂവ്െമൻറും വ്യക്തമാക്കി. കായംകുളം പുതിയിടം ക്ഷേത്രത്തിൽനിന്ന് ചെട്ടികുളങ്ങരക്ക് മാറ്റിയ ചേരാവള്ളി പാലാഴിയിൽ സുധി കുമാറിനാണ് (36) ബ്രാഹ്മണനല്ലെന്ന കാരണത്താൽ നിയമനം നിഷേധിക്കപ്പെട്ടത്. സംഘ്പരിവാർ നിയന്ത്രണത്തിലുള്ള ക്ഷേത്ര ഉപദേശകസമിതിയുടെ പ്രമേയത്തിെൻറ അടിസ്ഥാനത്തിലാണ് നിയമനം തടഞ്ഞത്. ഇതാകട്ടെ ഈഴവ വിഭാഗത്തിൽ സ്വാധീനം തേടാൻ ശ്രമിക്കുന്ന ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വത്തിനാണ് തിരിച്ചടിയായത്. ഈഴവ വിഭാഗത്തിൽപെട്ട ചില നേതാക്കൾ ഇടപെെട്ടങ്കിലും സവർണ നേതൃത്വം ഉൾവലിയുകയായിരുന്നു. എസ്.എൻ.ഡി.പി- ബി.ഡി.ജെ.എസ് നേതൃത്വത്തിനും നിലപാട് സ്വീകരിക്കാൻ കഴിയാത്തത് സമുദായാംഗങ്ങളിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ബി.ഡി.ജെ.എസ് സംസ്ഥന ജനറൽ സെക്രട്ടറിയായ സുഭാഷ് വാസുവാണ് മാവേലിക്കര എസ്.എൻ.ഡി.പി യൂനിയെൻറ പ്രസിഡൻറ് എന്നതും ശ്രേദ്ധയമാണ്. അതേസമയം, ദേവസ്വം ബോർഡിെൻറ തീരുമാനത്തെ ചോദ്യം ചെയ്ത് എസ്.എൻ.ഡി.പി യൂത്ത് മൂവ്മെൻറ് രംഗത്ത് വന്നിട്ടുണ്ട്. ചെട്ടികുളങ്ങര ക്ഷേത്ര പരിസരത്ത് ഇവർ പതിച്ച പ്രതിഷേധ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവുമായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണുെമന്നും സംഭവത്തിൽ പരസ്യ പ്രതിഷേധം ഉയർത്തുമെന്നും യൂത്ത് മൂവ്െമൻറ് മേഖല ചെയർമാൻ കടവൂർ രാജേഷും കൺവീനർ സി. വിനോദും പറഞ്ഞു.- അബ്രാഹ്മണ നിയമനം തടഞ്ഞതിലൂടെ ആർ.എസ്.എസിെൻറ ശരിയായ മുഖം വ്യക്തമായതായി സി.പി.എം ഏരിയ സെക്രട്ടറി കെ. മധുസൂദനൻ പറഞ്ഞു. ആർ.എസ്.എസ് അനുകൂല ക്ഷേത്ര ഉപദേശകസമിതിയുടെ തീരുമാനം അംഗീകരിക്കാനാവില്ല. യോഗ്യനായ കീഴ്ശാന്തിയുടെ നിയമനം ജാതിയുടെ അടിസ്ഥാനത്തിൽ തടഞ്ഞതിനെതിരെ ബഹുജന പ്രതിഷേധം ഉയർത്തും. നിയമനം അംഗീകരിക്കുന്നതിന് ഭരണതലത്തിൽ സാധ്യമാകുന്ന ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.