ചോറ്റാനിക്കര: രാമെൻറയും ഭരതെൻറയും സാഹോദര്യത്തിെൻറയും ത്യാഗത്തിെൻറയും ധാർമികമൂല്യത്തിെൻറയും സന്ദേശമാണ് രാമായണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം.കെ. സുദർശനൻ. ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിെൻറ രാമായണ മാസാചരണത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം കെ.എൻ. ഉണ്ണികൃഷ്ണൻ, ബോർഡ് സെക്രട്ടറി വി.എ. ഷീജ, ഡെപ്യൂട്ടി സെക്രട്ടറി പി. രാജേന്ദ്രപ്രസാദ്, ക്ഷേത്രസമിതി പ്രസിഡൻറ് കെ.പി. ഗോപിനാഥ്, സെക്രട്ടറി കെ.ബി. വേണു, ദേവസ്വം അസിസ്റ്റൻറ് കമീഷണർ എം.എസ്. സജയ്, ദേവസ്വം മാനേജർ ബിജു ആർ. പിള്ള എന്നിവർ സംസാരിച്ചു. തുടർന്ന് ആധ്യാത്മരാമായണം കാവ്യകേളി ചോറ്റാനിക്കര കൾചറൽ റേഡിയോ ക്ലബിലെ കുട്ടികൾ അവതരിപ്പിച്ചു.ഭാഗവതസപ്താഹത്തിെൻറ മാഹാത്മ്യപാരായണം ഗുവായൂരപ്പദാസിെൻറ ശിഷ്യൻ വെമ്പിള്ളി കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.