മാനസി​കാരോഗ്യരംഗത്ത്​ ജോലി ചെയ്യുന്നവരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം

കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിയന്ത്രണത്തിലുള്ള ജില്ല മാനസികാരോഗ്യപരിപാടികളിൽ ജോലി ചെയ്യുന്ന വിവിധവിഭാഗം ജീവനക്കാർക്ക് തുല്യജോലിക്ക് തുല്യവേതനം ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മാനസികാരോഗ്യരംഗത്ത് ജോലി ചെയ്യുന്ന ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്നും കേരള മ​െൻറൽ ഹെൽത്ത് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു. സി.െഎ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എ. അലി അക്ബർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എം.ആർ. അനീഷ് അധ്യക്ഷതവഹിച്ചു. കെ.ആർ. അനിൽരാജ്, രശ്മിേമാഹൻ, പി.എൻ. ശാന്താമണി, ടിസ്മോൻ ജോസഫ്, എ. രാജശ്രീ, മെറീന, അനൂപ്, രാജേഷ്രാജ്, നിഷ എന്നിവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികൾ: എം.ആർ. അനീഷ് (പ്രസി.), ടിസ്മോൻ, അനീഷ്, മെറീന, ശ്രീജിത് (വൈ.പ്രസി.), കെ.ആർ. അനിൽരാജ് (ജന.സെക്ര.), രശ്മിമോഹൻ, രാജേഷ്രാജ്, സാന്ദ്ര, ദീപു (ജോ.സെക്ര.), എം.എം. അനൂപ് (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.