ജാമ്യത്തിലിറങ്ങി മുങ്ങിയ മോഷണ കേസ്​ പ്രതികൾ പിടിയിൽ

കൊച്ചി : മോഷണം ഉൾപ്പെടെകേസുകളിൽ പ്രതികളായ രണ്ട് പേരെ വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തു. പള്ളുരുത്തി മാരംപ്പിള്ളി കോളനി മരോട്ടിക്കപ്പറമ്പിൽ വേണു(49), പള്ളുരുത്തി പുളിക്കപറമ്പിൽ പ്രമോദ് (കോഴി പ്രമോദ്-31) എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. വേണു ലോട്ടറി ടിക്കറ്റും പണവും തട്ടിപ്പറിച്ച കേസിലും പ്രമോദ് ബസിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലും ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. സെൻട്രൽ എസ്.െഎ. ജോസഫ് സാജൻ, സീനിയർ സി.പി.ഒമാരായ ജയപ്രസാദ് , സീനിയർ സി.പി.ഒ രാജീവ് എന്നിവരാണ് പ്രതികളെ പള്ളുരുത്തിയിലെ വാടക വീടുകളിൽനിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.