ജി.എസ്​.ടി. ആശങ്കകൾ പരിഹരിക്കണം^ റാക്കോ

ജി.എസ്.ടി. ആശങ്കകൾ പരിഹരിക്കണം- റാക്കോ കൊച്ചി: ജി.എസ്.ടി നടപ്പിൽ വന്നതിനുേശഷം റസ്റ്റാറൻറ് ഉൾപ്പെടെയുള്ള കച്ചവടസ്ഥാപനങ്ങൾ അനാവശ്യമായി വില വർധിപ്പിച്ച് കൊള്ളയടിക്കുകയാണെന്ന് െറസിഡൻറ്സ് അസോസിയേഷൻ കോഒാഡിനേഷൻ കമ്മിറ്റി (റാക്കോ) ജില്ല പൊതുയോഗം. എല്ലാവരും പ്രതീക്ഷിച്ച പ്രയോജനം ഒരു വിഭാഗം ആളുകൾക്കുമാത്രമാണ് ലഭിക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ജി.എസ്.ടിയുടെ മറവിൽ നടക്കുന്ന ഇൗ അനീതിക്കെതിരെ നടപടിയെടുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനപ്രസിഡൻറ് പി.ആർ. പദ്മനാഭൻനായർ ഉദ്ഘാടനംചെയ്തു. കുമ്പളം രവി അധ്യക്ഷതവഹിച്ചു. കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്, കെ.എസ്. ദിലീപ്കുമാർ, കെ.ജി. റോയി, സി.ആർ. രാമചന്ദ്രൻ, ജോയൽ ചെറിയാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:കുമ്പളം രവി (പ്രസി.), കെ.എസ്. ദിലീപ്കുമാർ, രാധിക രാജേന്ദ്രൻ (വൈ.പ്രസി.), ഏലൂർ ഗോപിനാഥ് (ജന.സെക്ര.), ജെയ്മോൻ തോട്ടുപുറം, എസ്. ഉഷാദേവി, ജലജ ആചാര്യ (സെക്ര.), മൈക്കിൾ കടമ്മാട്ട് (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.