വാർഷിക പൊത​ുയോഗം

കൊച്ചി: കലൂർ മർച്ചൻറ്സ് യൂനിയൻ ഏഴാം വാർഷിക പൊതുയോഗം റിന്യൂവൽ സ​െൻറർ സിസ്റ്റർ റാണി മരിയ ഹാളിൽ നടത്തി. പ്ലസ് ടു ജയിച്ച 14 വിദ്യാർഥികൾക്കും ഉന്നതബിരുദം നേടിയ നാലുപേർക്കും കാഷ് അവാർഡുകൾ സമ്മാനിച്ചു. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസും 93 ശതമാനം മാർക്കും നേടിയ അൽന സതീഷിന് ഹൈബി ഇൗഡൻ എം.എൽ.എ സ്വർണ മെഡൽ സമ്മാനിച്ചു. നിർധനരോഗികൾക്കുവേണ്ടി സംഘടന സമാഹരിച്ച ചാരിറ്റി ഫണ്ടിൽനിന്നുള്ള സഹായവിതരണവും എം.എൽ.എ നിർവഹിച്ചു. കെ.എം.സി.സി പ്രസിഡൻറ് വി.എ. യൂസുഫ് ഉദ്ഘാടനംചെയ്തു. കലൂർ മർച്ചൻറ്സ് യൂനിയൻ പ്രസിഡൻറ് െഎ.ഡി. പീതാംബരൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കെ.എ. മുഹമ്മദലി റിപ്പോർട്ടും ട്രഷറർ പി.ആർ. ജോൺസൺ കണക്കും അവതരിപ്പിച്ചു. കെ.ആർ. ശങ്കരൻകുട്ടി സ്വാഗതവും വൈസ്പ്രസിഡൻറ് എം.ടി. വിൻസൻറ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.