പള്ളുരുത്തി: ഒരുകാലത്ത് സി.പി.എമ്മിലെ വിഭാഗീയതകൊണ്ട് ശ്രദ്ധേയമായിരുന്ന പള്ളുരുത്തിയിൽ വീണ്ടും അസ്വാരസ്യങ്ങൾ തലപൊക്കുന്നു. ഇക്കുറി ഔദ്യോഗികസ്ഥാനങ്ങളിൽനിന്ന് ന്യൂനപക്ഷ സമുദായാംഗങ്ങളെ ഒഴിവാക്കുെന്നന്നാണ് ആരോപണം. നേതൃത്വത്തിെൻറ നടപടികളിൽ പ്രതിഷേധിച്ച് ബ്രാഞ്ച് സെക്രട്ടറി രാജിവെച്ചു. ഒരുലോക്കൽ കമ്മിറ്റി അംഗം പാർട്ടി വിടാനുള്ള നീക്കത്തിലാണ്. പള്ളുരുത്തി, കല്ലുചിറ ബ്രാഞ്ച് സെക്രട്ടറി സി.ജെ. മാർട്ടിൻ (ജോയിൻ) പദവി രാജിെവച്ചു. ഇടക്കൊച്ചിയിൽനിന്നുള്ള ഒരു ലോക്കൽ കമ്മിറ്റി അംഗം പാർട്ടി പ്രവർത്തനം നിർത്തിെവച്ചിരിക്കയാണ്. ഇദ്ദേഹത്തെ തിരികെ കൊണ്ടുവരാനുള്ള നേതാക്കളുടെ ശ്രമം ഊർജിതമായി നടക്കുന്നു. അടുത്തിടെ പള്ളുരുത്തി സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പോടെയാണ് പ്രശ്നം രൂക്ഷമാകുന്നത്. പള്ളുരുത്തിയിൽ ന്യൂനപക്ഷ സമുദായങ്ങൾ ഏറെയുണ്ടെങ്കിലും അനുപാതമനുസരിച്ച് സ്ഥാനങ്ങൾ നൽകുന്നില്ലത്രെ. ന്യൂനപക്ഷങ്ങൾ തിങ്ങി വസിക്കുന്ന പള്ളുരുത്തി സൗത്ത് സി.പി.എം ലോക്കൽ കമ്മിറ്റിയിൽ 15 അംഗങ്ങളിൽ രണ്ട് മുസ്ലിം, ഒരു ക്രിസ്ത്യൻ എന്ന രീതിയിലാണ് പ്രാതിനിധ്യം. പാർട്ടിക്ക് വേണ്ടി മുതിർന്ന അംഗങ്ങളെ തഴഞ്ഞ് അടുത്തിടെ വന്നവർക്ക് പരവതാനി വിരിക്കുകയാണെന്നുമാണ് മറ്റൊരു ആരോപണം. പലകുറി പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയവരെ പൂമാലയിട്ട് സ്വീകരിക്കുന്ന നടപടിയാണ് നേതാക്കൾ സ്വീകരിക്കുന്നതെന്നാണ് ഇടഞ്ഞുനിൽക്കുന്നവർ ആരോപിക്കുന്നത്. പാർട്ടിക്കുവേണ്ടി ചോര നീരാക്കിയ നിരവധി പേർ വരുംദിവസങ്ങളിൽ പാർട്ടി വിടുമെന്നാണ് ഇവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.