കോടതി ഉത്തരവ് നിലനില്‍ക്കേ കടമുറി പൊളിച്ചതായി പരാതി

മട്ടാഞ്ചേരി: പൊളിക്കരുതെന്ന കോടതി ഉത്തരവ് നിലനില്‍ക്കെ കടമുറി പൊളിച്ചതായി പരാതി. മട്ടാഞ്ചേരി ഗുജറാത്തി റോഡില്‍ 5\805 നമ്പര്‍ കടമുറി കെട്ടിടം ശനിയാഴ്ച രാത്രി ജെ.സി.ബി.ഉപയോഗിച്ച് പൊളിച്ച് നീക്കിയതായി കട നടത്തുന്ന ബാലചന്ദ്രനാണ് മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർക്ക് പരാതി നല്‍കിയത്. കല്‍പതാരു സൊസൈറ്റിയുടെ കടമുറിയിൽ വര്‍ഷങ്ങളായി ബാലചന്ദ്രനും സഹോദരന്‍ മഹേന്ദ്രനും ചേര്‍ന്ന് പച്ചക്കറി കച്ചവടം നടത്തുകയാണ്. കെട്ടിടം പൊളിച്ച് ഫ്ലാറ്റ് നിർമിക്കുന്നതിനുള്ള ശ്രമമാണ് നടന്നതെന്ന് പരാതിയില്‍ പറയുന്നു. കടമുറി പൊളിക്കാന്‍ നേരത്തേ ശ്രമിച്ചപ്പോള്‍ ബാലചന്ദ്രന്‍ കോടതിയിൽനിന്ന് സ്റ്റേ കരസ്ഥമാക്കി. കടമുറിക്ക് യാതൊരു കേടുപാടുകളും ഉണ്ടാക്കരുതെന്നും ഉത്തരവില്‍ പറഞ്ഞിട്ടുള്ളതായി പൊലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൊസൈറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ പൊളിച്ചതായാണ് പരാതി. ത​െൻറ കൈശമുള്ള കടമുറിയില്‍ സൊസൈറ്റി ഭാരവാഹികള്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തി. ജീവിത മാര്‍ഗം തടസ്സപ്പെടുത്തി. അമ്പത് ലക്ഷം രൂപയുടെ നഷ്ടം വന്നതായും പരാതിയുണ്ട്. നേരത്തേയും പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അന്നെല്ലാം പൊലിസിന് പരാതി നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. മൂന്നു വിദ്യാലയങ്ങൾക്ക് സമീപത്ത് ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള കെട്ടിടത്തി​െൻറ ദുരവസ്ഥ കണക്കിലെടുത്ത് ജില്ലാ കലക്ടർ അടുത്തിടെ സ്ഥലം സന്ദർശിച്ചിരുന്നു. ദുരന്ത നിവാരണത്തി​െൻറ ഭാഗമായി കെട്ടിടം രണ്ടുനാൾക്കുള്ളിൽ പൊളിക്കാൻ നിർദേശിച്ചു. ഒരാഴ്ച കഴിഞ്ഞിട്ടും നടപടികൾ ആകാത്തതിനെ തുടർന്ന് പൊതുജനങ്ങൾ ചേർന്ന് അപകടാവസ്ഥയിൽ നിന്നിരുന്ന കെട്ടിടത്തി​െൻറ മുകൾഭാഗം പൊളിച്ചുനീക്കി ആശ്വാസത്തോടെ മടങ്ങിയിരുന്നു. ഇതിനു പിറകെയാണ് ജെ.സി.ബി ഉപയോഗിച്ച് രാത്രി കെട്ടിടത്തിന് താഴത്തെ കടമുറി തകർത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.