താലൂക്ക് ആശുപത്രിക്ക് സമീപം കന്നുകാലികളെ കെട്ടിയിടുന്നതിൽ പ്രതിഷേധം

മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിക്ക് സമീപം നഗരസഭയുടെ സ്ഥലത്ത് കശാപ്പിനുള്ള കന്നുകാലിക്കൂട്ടത്തെ കെട്ടിയിടുന്നതിൽ പ്രതിഷേധം. മുപ്പതോളം ചെറുതും വലുതുമായ കന്നുകാലികളെയാണ് കെട്ടിയിരിക്കുന്നത്. മഴക്കാല-ജലജന്യ രോഗങ്ങളും പടരുമ്പോൾ ആശുപത്രിക്ക് സമീപത്ത് ഇത്തരത്തിൽ കൂട്ടമായി കെട്ടിയിടുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുെന്നന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. പകർച്ചപ്പനി തടയാനും പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണവും ലക്ഷ്യമാക്കി മുഖ്യമന്ത്രി അടക്കമുള്ളവർ ശുചീകരണയജ്ഞ പദ്ധതികളുമായി മുന്നോട്ടുപോകുമ്പോഴാണ് ആതുരശുശ്രൂഷ കേന്ദ്രത്തിന് സമീപത്ത് കന്നുകാലികളെ കെട്ടിയിരിക്കുന്നത്. മേഖലയിൽ കൊതുകുശല്യവും വർധിച്ചിരിക്കുകയാണെന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരും സമീപവാസികളും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.