മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി കൽവത്തി മുസ്ലിം ജമാഅത്തിെൻറ ആഭിമുഖ്യത്തിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുമായി സഹകരിച്ച് സൗജന്യ . ഗവ. സെൻട്രൽ കൽവത്തി സ്കൂളിൽ നടന്ന ക്യാമ്പ് കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻറ് എ.കെ. രാജാ അൻവർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സീനത്ത് റഷീദ്, ബിന്ദു ലെവിൻ, കൽവത്തി മുസ്ലിം ജമാഅത്ത് ഖത്തീബ് അബ്ദുൽ ഖാദർ മൗലവി ,ചക്കരയിടുക്ക് ജമാഅത്ത് ഖത്തീബ് പി.എ. അബ്ദുൽ റഹ്മാൻ മുസ്ലിയാർ, പി.എച്ച്. നാസർ, മുഹമ്മദ് അബ്ബാസ്, സി.എ. സിയാദ് എന്നിവർ സംസാരിച്ചു. വിക്രം സാരാഭായ് റോഡ് നിവാസികൾ പകർച്ച വ്യാധി ഭീതിയിൽ മരട്: പൂണിത്തുറ വിക്രം സാരാഭായ് റോഡ് പരിസരവാസികൾ പകർച്ചവ്യാധി ഭീഷണിയിൽ. പകർച്ചപ്പനി പ്രതിരോധിക്കുന്നതിെൻറ ഭാഗമായി തോട് ശുചീകരിച്ച മാലിന്യം കുന്നുകൂടി കിടക്കുന്നതാണ് 150 ഓളം വരുന്ന കുടുംബങ്ങൾക്ക് ഭിഷണി ആയത്. തോട്ടിൽനിന്ന് കോരിയ മാലിന്യം റോഡരികിൽ കുന്നുകൂടി കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായെന്ന് പ്രദേശവാസികൾ പറയുന്നു. 800 മീറ്റർ നീളമുള്ള റോഡിൽ 300 ഓളം കൊച്ചുകുട്ടികൾ പഠിക്കുന്ന പ്ലേ സ്കൂളും മൂന്ന് ട്യൂഷൻ സെൻററുകളും പ്രവർത്തിക്കുന്നുണ്ട്. കൊച്ചിൻ കോർപറേഷൻ അധികാരികളോടും കരാറുകാരനോടും പല പ്രാവശ്യം പരാതിപ്പെട്ടെങ്കിലും മാലിന്യം മാറ്റാൻ നടപടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.