കൊച്ചി: ബാസ്കറ്റ് ബാളിനെ രാജ്യത്ത് വേരോട്ടമില്ലാതിരുന്ന കാലത്ത് നിന്ന് കൈപിടിച്ചുയർത്തിയ ഓർമകൾ പങ്കുവെച്ച് അവർ ഒരുമിച്ച് കൂടി. പലകാലങ്ങളിൽ കഷ്ടപ്പെട്ട് നേടിയ വിജയങ്ങളുടെ കഥകളുമായി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മുൻതാരങ്ങൾ ഒത്തുചേർന്നപ്പോൾ ആവേശവും അഭിമാനവും കൂടിച്ചേർന്ന നിമിഷങ്ങളായി അത്. മൂന്നൂറോളം താരങ്ങളും പരിശീലകരുമാണ് ഒത്തുചേർന്നത്. ബാസ്കറ്റ് ബോൾ താരങ്ങളുടെ കൂട്ടായ്മയായ റീബൗണ്ടാണ് ബാസ്‌ക്കറ്റ് ബാൾ പ്രചാരണം ലക്ഷ്യമിട്ട് ചടങ്ങ് സംഘടിപ്പിച്ചത്. 32 വര്‍ഷം മുമ്പ് മോസ്‌കോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ അജ്മീര്‍ സിങും ബാസ്‌ക്കറ്റ്‌ബാള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ ജനറല്‍ സെക്രട്ടറി പി.എന്‍. ശങ്കരനുമായിരുന്നു സംഗമത്തിനെത്തിയവരില്‍ പ്രധാനികള്‍. മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍മാരായ ഉന്‍വിന്‍ ജെ.ആൻറണി, സി.വി. സണ്ണി, ലീലാമ്മ സന്തോഷ്, അന്താരാഷ്ട്ര താരങ്ങളായ മുഹമ്മദ് ഇഖ്ബാല്‍, ജീന സ്കറിയ, മോളി മാത്യു, ഷീബാമ്മ അഗസ്റ്റിന്‍, ജോഷിയാമ്മ ജോർജ്, വി.വി. ഹരിലാല്‍, റെന്നി, സക്കറിയ തോമസ് തുടങ്ങിയവരും പങ്കെടുത്തു. പഴയ കളികാലത്തിലേക്കുള്ള മടക്കമായിരുന്നു വിവിധ പ്രായ വിഭാഗങ്ങളിലായി പുരുഷ-വനിത താരങ്ങള്‍ക്ക് വേണ്ടി നടത്തിയ പ്രദര്‍ശന മത്സരം. 1967ല്‍ ബാസ്‌ക്കറ്റ്‌ബാളില്‍ കേരളത്തിനായി ആദ്യ സ്വര്‍ണം നേടിയ കേരള യൂനിവേഴ്‌സിറ്റി പുരുഷ ടീം, 32 വര്‍ഷങ്ങള്‍ക്ക് ശേഷം ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായി കിരീടം നേടിയ വനിത ടീം, 30 വര്‍ഷങ്ങളുടെ കിരീട കാത്തിരിപ്പിന് വിരാമമിട്ട യൂത്ത് ടീം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ടീം റീബൗണ്ട് പ്രസിഡൻറ് മുഹമ്മദ് ഇഖ്ബാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടറും ആര്‍.എസ്.സി ചെയര്‍മാനുമായ വൈ.മുഹമ്മദ് സഫീറുല്ല മുഖ്യാതിഥിയായി. ആലം നെറ്റിക്കാടന്‍, കേരള ബാസ്‌കറ്റ്‌ബാള്‍ അസോസിയേഷന്‍ പ്രസിഡൻറ് പി.ജെ. സണ്ണി, ഡെപ്യൂട്ടി കലക്ടര്‍ നിഷ. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.