കൊലക്കേസുകളിൽവരെ നടപടിയി​െല്ലന്ന്​; പൊലീസിനെതിരെ ഒറ്റയാൾ പ്രതിഷേധം

അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപി​െൻറ ജാമ്യാപേക്ഷ ഏവരും ഉറ്റുനോക്കിയിരിക്കെ കോടതി പരിസരത്ത് പൊലീസിനെതിരെ ഒറ്റയാൾ പ്രതിഷേധം. കൊലക്കേസുകളിൽവരെ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പൊലീസിനെ രൂക്ഷമായി വിമർശിക്കുന്ന കുപ്പായമണിഞ്ഞ് എടയാർ ബിനാനിപുരം സ്രാമ്പിക്കൽ വീട്ടിൽ ഡേവീസാണ് പ്രതിഷേധിച്ചത്. പൊലീസും മാധ്യമപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിങ്ങിനിറഞ്ഞ അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിസരമാണ് പ്രതിഷേധവേദിയായത്. നാട്ടുകാരനായ യുവാവി​െൻറ മരണം സംബന്ധിച്ച കേസ് എഴുതിത്തള്ളിയതടക്കം നിരവധി കേസിൽ പൊലീസ് സ്വീകരിച്ച നടപടി, ഡ്രൈവറായ ഡേവീസ് ചോദ്യം ചെയ്തു. നാട്ടുകാരാനായ സനുവിനെ (38) ഏഴുവർഷം മുമ്പ് വാടക ഗുണ്ടകൾ കൊലപ്പെടുത്തി കളമശ്ശേരി എൻ.എ.ഡി റോഡിലെ റെയിൽേവയുടെ കുറ്റിക്കാട്ടിൽ തള്ളിയെന്നാണ് ഡേവീസ് പറയുന്നത്. ഇതുസംബന്ധിച്ച് ബന്ധുക്കൾ പരാതി നൽകിയെങ്കിലും പൊലീസി​െൻറ ഭാഗത്തുനിന്ന് നീതി ലഭിച്ചില്ല. 2001ൽ ബിനാനിപുരത്ത് കരിങ്കല്ലിൽ കെട്ടിയനിലയിൽ എടയാറ്റ്ചാൽ പാടത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവവും പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്നാണ് ആരോപണം. വഴിത്തർക്കത്തി​െൻറ പേരിൽ രണ്ട് യുവാക്കളെ ഗുണ്ടകൾ കൊലപ്പെടുത്തിയ കേസിലും തുടർനടപടിയുണ്ടായില്ലെന്നും ഡേവീസ് ചൂണ്ടിക്കാട്ടുന്നു. കേസുകൾ സംബന്ധിച്ച് കോടതിയെ സമീപിച്ച് വരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.