സ്റ്റാര്‍ട്ടപ് സംസ്‌കാരം വളര്‍ത്തുന്നതില്‍ വിദ്യാർഥികൾക്ക് നിര്‍ണായക പങ്ക് -ഡോ. സജി ഗോപിനാഥ് കൊച്ചി: സ്റ്റാര്‍ട്ടപ് സംസ്‌കാരം വളര്‍ത്തുന്നതില്‍ വിദ്യാർഥികൾക്ക് നിര്‍ണായക പങ്കുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ ഡോ. സജി ഗോപിനാഥ്. സ്റ്റാര്‍ട്ടപ് പ്രോത്സാഹിപ്പിക്കാനും നിക്ഷേപകരുമായി ബന്ധിപ്പിക്കാനുമായി ഇന്‍ക്യു ഇന്നവേഷന്‍ സംഘടിപ്പിച്ച ഗ്ലോബല്‍ സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റം -ഇന്‍ക്യുസ്പാര്‍ക്- ഓഫിെൻറ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹ്യൂംസെന്‍സ് സ്ഥാപകന്‍ സ്‌കോട് ഒ ബ്രെയിന്‍, വിനോദ് സുബ്രഹ്മണ്യൻ, അനില്‍ ചിക്കര, ലക്ഷ്മി നാരായണന്‍, രവി ചന്ദ്രന്‍, എന്‍.ആര്‍. പണിക്കര്‍, മലേഷ്യയിലെ ഏഷ്യാ െപസഫിക് യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്‍ഡ് ഇന്നവേഷന്‍ ഡീന്‍ ഡോ. ശിവ മുതലി, 100 ഓപണ്‍ സ്റ്റാര്‍ട്ടപ്പ്‌സിലെ വരദരാജന്‍ ക്രിഷ്, റോഷന്‍ പോള്‍, ആനന്ദ്കുമാര്‍, കെ.ഇ. ഹരീഷ്, ഇര്‍ഫാന്‍ മലിക്, ദിലീപ് ഇബ്രാഹിം, ജെബി ആര്‍സന്‍, ബാലകൃഷ്ണന്‍, പ്രീതി നമ്പ്യാര്‍, ഉമേഷ് മോഹന്‍, അനീഷ് മോഹന്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.