പിറവം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിെൻറ വിവിധ മേഖലകളിൽ തെരുവു വിളക്കുകൾ കത്താതായിട്ട് മാസങ്ങൾ. തെരുവുനായ്ക്കളും ഇഴജന്തുക്കളും ഏറെയുള്ള പ്രദേശത്ത് തെരുവു വിളക്കുകൾ കത്തിക്കാൻ നടപടിയുണ്ടാക്കണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടു. വഴിവിളക്കുകൾക്ക് നിലവിലുണ്ടായിരുന്ന ടെൻഡർ കാലാവധി കഴിഞ്ഞെങ്കിലും പുതിയ ടെൻഡർ നടപടി സ്വീകരിക്കാതെ നീട്ടുകയാണെന്നും ഇതിനെതിരെ സമരരംഗത്തിറങ്ങുമെന്നും ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ മണ്ഡലം സെക്രട്ടറി അബ്ദുൽഷമീർ പറഞ്ഞു. ആയുർവേദ മെഗാമെഡിക്കൽ ക്യാമ്പ് പിറവം: മഴക്കാലരോഗങ്ങൾ പടരുന്നതിനെതിരെ പ്രതിരോധ നടപടികളുമായി ജില്ല പഞ്ചായത്ത് ആയുർവേദ മെഗാമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അരയൻകാവ് എസ്.എൻ.ഡി.പി ഹാളിൽ നടന്ന ക്യാമ്പ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയ സോമൻ ആയുർവേദ മരുന്ന് കിറ്റുകളുടെ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജലജ മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം എ.പി. സുഭാഷ്, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രഞ്ജി കുര്യൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മോഹനൻ, ബിജു തോമസ്, ജില്ല പഞ്ചായത്ത് സെക്രട്ടറി അബ്ദുൽറഷീദ് എന്നിവർ സംസാരിച്ചു. കോൺഗ്രസ് കുടുംബ സംഗമം ഇന്ന് പിറവം: ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തിൽനടക്കുന്ന കുടുംബ സംഗമത്തിെൻറ ജില്ലതല ഉദ്ഘാടനം ഞായറാഴ്ച 2.30ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. കക്കാട്ടിൽ ഇടമലയിൽ സിജുവിെൻറ വീട്ടിലാണ് സംഗമം. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള രാജീവ്ഗാന്ധി കൾചറൽ ഫോറം ഏർപ്പെടുത്തിയ സമ്മാനങ്ങൾ ഉമ്മൻ ചാണ്ടി വിതരണംചെയ്യും. യോഗത്തിൽ ആദ്യകാല പ്രവർത്തകരെ ആദരിക്കും. പദ്ധതിയുടെ നടത്തിപ്പിനായി മണ്ഡലം പ്രസിഡൻറ് വിൽസൺ കെ. ജോൺ, നഗരസഭാധ്യക്ഷൻ സാബു കെ. ജേക്കബ്, തോമസ് മല്ലിപ്പുറം,തമ്പി പുതുവാക്കുന്നേൽ, മെബിൻ ബേബി, പ്രശാന്ത് മമ്പുറം, ജയ്സൺ പുളിക്കൽ, ജോർജ് നെടിയാനിക്കുഴി, കുഞ്ഞുമോൻ തച്ചാമറ്റം എന്നിവരുടെ നേതൃത്വത്തിൽ സ്വാഗതസംഘംകമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.