പ്രതിരോധമരുന്ന് വിതരണം

ആലുവ: കീഴ്മാട് സ്വരുമ റെസിഡൻറ്‌സ് അസോസിയേഷ‍​െൻറ ആഭിമുഖ്യത്തില്‍ പ്രതിരോധമരുന്ന് വിതരണവും കൊതുകുനശീകരണവും നടത്തി. കീഴ്മാട് ഗവ.ഹോമിയോ ഡിസ്പന്‍സറിയുടെ സഹകരണത്തോടെയാണ് പകര്‍ച്ചപ്പനിക്കുള്ള മരുന്നുകള്‍ വിതരണം ചെയ്തത്. അസോസിയേഷനുകീഴിലെ വീടുകളില്‍ കൊതുകുനശീകരണ മരുന്നുകള്‍ തളിച്ചു. പ്രസിഡൻറ് വി.കെ. മുരളി, സെക്രട്ടറി സുധ ഉണ്ണികൃഷ്ണന്‍, ജോ.സെക്രട്ടറി കെ. രജ്ഞിത്ത് കുമാര്‍, വൈസ് പ്രസിഡൻറ് പി.കെ. രാജപ്പന്‍, ട്രഷറര്‍ രജിത ഗോപകുമാര്‍, അംഗങ്ങളായ സി.കെ. അബ്‌ദുൽ സലാം, ബാവക്കുട്ടി, ആനന്ദം ശശിധരന്‍, കെ.ഡി. ജോസഫ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.