(പടം ea52 bjp) ആലുവ: നടിക്കെതിരായ ആക്രമണത്തിൽ ആലുവ എം.എൽ.എ അൻവർ സാദത്തിനുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി പ്രകടനം നടത്തി കോലം കത്തിച്ചു. ദേശം കുന്നുംപുറത്തുനിന്ന് ആരംഭിച്ച പ്രകടനത്തിെൻറ സമാപനയോഗം പറമ്പയത്ത് പഞ്ചായത്ത് പ്രസിഡൻറ് സി. സുമേഷ് ഉദ്ഘാടനം ചെയ്തു. സംസ്‌ഥാന സമിതി അംഗം ലത ഗംഗാധരൻ, യുവമോർച്ച മണ്ഡലം പ്രസിഡൻറ് മിഥുൻ ചെങ്ങമനാട്, പാർട്ടി നേതാക്കളായ സി.ഡി. രവി, വിനോദ് നെടുവന്നൂർ, ശിവലാൽ സേതുരാജ്, ലത, പ്രസന്നകുമാർ, രജിത രാജീവ്, മിനി രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ക്യാപ്‌ഷൻ ea52 bjp നടിക്കെതിരായ ആക്രമണത്തിൽ ആലുവ എം.എൽ.എ അൻവർ സാദത്തിനുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ എം.എൽ.എയുടെ കോലം കത്തിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.