കാണാതാകുന്ന കുട്ടികളെ കണ്ടെത്താനുള്ള തീവ്രയത്ന പരിപാടി ഊർജിതമാക്കി

ea + ek ആലുവ: കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനുള്ള തീവ്രയത്ന പരിപാടിയായ ഓപറേഷൻ മുസ്കാൻ റൂറൽ ജില്ലയിൽ ഊർജിതമാക്കിയതായി ജില്ല പൊലീസ് അറിയിച്ചു. കേന്ദ്രസർക്കാർ രാജ്യവ്യാപകമായി നടത്തുന്ന തീവ്രയത്ന പരിപാടിയാണ് ഒാപറേഷൻ മുസ്കാൻ. രാജ്യത്ത് ഒാരോ വർഷവും ഒരുലക്ഷത്തിൽപരം കുട്ടികളെ കാണാതാകുന്നുണ്ട് ഒാപറേഷൻ മുസ്കാൻ മൂന്നി​െൻറ ഭാഗമായി റൂറൽ ജില്ല പൊലീസ്, ജില്ല ശിശുസംരക്ഷണ യൂനിറ്റ്, തൊഴിൽ വകുപ്പ്, ചൈൽഡ് ലൈൻ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവർ സംയുക്തമായാണ് കാണാതാകുന്ന കുട്ടികളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമായി നടത്തിവരുന്നത്. ഒറ്റപ്പെട്ടതോ, സംശയാസ്പദമായ രീതിയിലോ, നിയമവിരുദ്ധ പ്രവർത്തനങ്ങളിലോ ഏതെങ്കിലും കുട്ടികളെ കണ്ടെത്തുകയാണെങ്കിൽ പൊലീസ് (100), ചൈൽഡ് ലൈൻ (1098 ), ശിശുസംരക്ഷണ യൂനിറ്റ് (209177 ), വനിത ഹെൽപ് ലൈൻ (1091), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (182) എന്നിവർക്ക് വിവരങ്ങൾ കൈമാറാം. വിവരങ്ങൾക്ക് റൂറൽ പൊലീസ് പ്രത്യേക ജുവനൈൽ പൊലീസ് യൂനിറ്റിലെ ഉദ്യോഗസ്ഥരായ ബേബി ( 9497933136 ), അഷറഫ് ( 9497962210 ) എന്നിവരെ ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.