പഞ്ചായത്ത് ഓഫിസ് ധര്‍ണ

ആലുവ: ചൂര്‍ണിക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, വെള്ളക്കെട്ട് പരിഹരിക്കുക, മാലിന്യം നീക്കുക, തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. ഡി.സി.സി ജനറല്‍ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.കെ. ജമാല്‍ അധ്യക്ഷത വഹിച്ചു. കെ.വി. സുലൈമാന്‍, ജി. മാധവന്‍കുട്ടി, രാജു കുംബ്ലാന്‍, നിര്‍മല്‍ കുമാര്‍, സി.പി. നാസര്‍, നസീര്‍ ചൂര്‍ണിക്കര, മുഹമ്മദ് ഷഫീഖ്, ബാബു കണ്ണന്‍, സി.പി. നൗഷാദ്, കെ.കെ. ശിവാനന്ദന്‍, മനു മൈക്കിള്‍, തൊഴിലുറപ്പ് തൊഴിലാളി നേതാക്കളായ സരോജിനി അയ്യപ്പന്‍, ഖദീജ മുഹമ്മദ് കുഞ്ഞ്, ഐഷ ബീവി കരീം, സിദ്ദീഖ് ഹമീദ്, ഇ.കെ. കബീര്‍ എന്നിവര്‍ പങ്കെടുത്തു. ക്യാപ്ഷന്‍ ea54 con ചൂര്‍ണിക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി ജനറല്‍ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.