ആവണിസംഘം നിവേദനം നൽകി

നെട്ടൂർ: പി.ഡബ്ല്യു.ഡി റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് എം.എൽ.എക്ക് ആവണി പുരുഷ സ്വയംസഹായ സംഘം നിവേദനം നൽകി. കർക്കിടക വാവു പ്രമാണിച്ച് പിതൃതർപ്പണം അർപ്പിക്കാനെത്തുന്ന വിശ്വാസികൾക്ക് ഉണ്ടാകാനിടയുള്ള യാത്രാക്ലേശം പരിഹരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.രണ്ടു ദിവസത്തിനകം റോഡി​െൻറ അറ്റകുറ്റപ്പണി തുടങ്ങുമെന്ന് എം.എൽ.എ ഓഫിസ് ഉറപ്പു നൽകി. കുണ്ടന്നൂർ- തേവര മേൽപാലത്തിലേക്ക് മരട് നഗരസഭ നിർമിക്കുന്ന സ്േറ്റാപ്പുകൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും തിരുനെട്ടൂർ റെയിൽേവ സ്റ്റേഷൻ നിലനിർത്തണമെന്നും ആവശ്യപ്പെട്ട് പ്രഫ. കെ.വി. തോമസ് എം.പിക്കും നിവേദനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.