മട്ടാഞ്ചേരി: ഭരണപരാജയം മറച്ചുവെക്കാനും ജനദ്രോഹ നടപടികളിൽനിന്ന് ജനശ്രദ്ധ തിരിച്ച് വിടാനുള്ള തന്ത്രങ്ങളാണ് ഇടതുപക്ഷ സർക്കാർ നടത്തുന്നതെന്ന് മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും ജി.സി.ഡി.എ ചെയർമാനുമായിരുന്ന എൻ. വേണുഗോപാൽ പറഞ്ഞു. റേഷൻ കാർഡിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിറ്റി റേഷനിങ്ങ് ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡൻറ് പി.എച്ച്. നാസർ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി കെ.എം. റഹീം, ഡി.സി.സി അംഗങ്ങളായ വി.എച്ച്. ഷിഹാബുദ്ദീൻ, എ.എം. അയ്യൂബ്, എം.എ. മുഹമ്മദാലി, മണ്ഡലം പ്രസിഡൻറ് പി.എം. അസ്ലം, അജിത്ത് അമീർ ബാവ , പ്രമോദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.