മാനസികമായി പീഡിപ്പിക്കുന്നത് കുട്ടികളിൽ ക്രിമിനൽ സ്വഭാവം വളർത്തും ^ഡി.ജി.പി പി.ആർ. ശ്രീലേഖ

മാനസികമായി പീഡിപ്പിക്കുന്നത് കുട്ടികളിൽ ക്രിമിനൽ സ്വഭാവം വളർത്തും -ഡി.ജി.പി പി.ആർ. ശ്രീലേഖ കാലടി: മാനസികമായി പീഡിപ്പിക്കുന്നത് കുട്ടികളിൽ ക്രിമിനൽ സ്വഭാവം വളർത്തുമെന്ന് ജയിൽ ഡി.ജി.പി ശ്രീലേഖ. അധ്യാപകരും മാതാപിതാക്കളും കുട്ടികൾക്ക് മാനസികപീഡനം ഏൽപിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടിക്കാലത്ത് മനസ്സിനെ ഭ്രമിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നതാണ് പിന്നീട് അവർ ക്രിമിനലാകാൻ കാരണം. കുട്ടികൾക്ക് അവരുടേതായ സ്വാതന്ത്ര്യം നൽകണം. കഠിനാധ്വാനവും ലക്ഷ്യബോധവുമാണ് ഒരുവ്യക്തിയെ വിജയത്തിലേക്ക് നയിക്കുന്നതെന്നും ശ്രീലേഖ പറഞ്ഞു. ശ്രീശാരദ വിദ്യാലയത്തിലെ ഇൻവെൻസ്റ്റീച്ചർ സെറിമണി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വെൽഫെയർ കോർപറേഷൻ മുൻ ഡയറക്ടർ കരിമ്പുഴ രാമൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ മഞ്ജുഷ വിശ്വനാഥ്, പ്രഫ. സി.പി. ജയശങ്കർ, പ്രിൻസിപ്പൽമാരായ ഡോ. കെ.എ. അജിത്ത് കുമാർ, ഡോ. പി.സി. നീലകണ്ഠൻ, പി.ടി.എ പ്രസിഡൻറ് എം.ടി. വർഗീസ്, വൈസ് പ്രസിഡൻറ് കെ.എൻ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. കർഷകർ അപേക്ഷിക്കണം കാലടി: ശ്രീമൂലനഗരം കൃഷിഭവനിൽ ചിങ്ങം ഒന്ന് കർഷകദിനമായി ആചരിക്കുന്നതി​െൻറ ഭാഗമായി ഏറ്റവും നല്ല തെങ്ങ് കർഷകൻ, നെൽകർഷകൻ, കർഷക, യുവകർഷകൻ, കൃഷി ചെയ്യുന്ന വിദ്യാർഥി, പട്ടികജാതി/പട്ടികവർഗം കർഷകൻ എന്നിവരെ ആദരിക്കുന്നതിനുവേണ്ടി ശ്രീമൂലനഗരം പഞ്ചായത്ത് പരിധിയിലെ കർഷകർ 25ന് മുമ്പ് കൃഷിഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.