'അമ്മക്കിളിക്കൂട്': ഒമ്പതാമത്തെ വീടിന് തറക്കല്ലിട്ടു

'അമ്മക്കിളിക്കൂട്': ഒമ്പതാമത്തെ വീടിന് തറക്കല്ലിട്ടു കാലടി: 'അമ്മക്കിളിക്കൂട്' ഭവന നിർമാണ പദ്ധതിയിലെ ഒമ്പതാമത്തെ വീടി​െൻറ തറക്കല്ലിടൽ ശ്രീമൂലനഗരത്ത് അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അൽഫോൺസ് വർഗീസ് അധ്യക്ഷത വഹിച്ചു. ഡൈനാമിക് ടെക്നോ മെഡിക്കൽസ് എം.ഡി പി. വാസുദേവന്‍ മുഖ്യാതിഥിയായിരുന്നു. ശെൽവി രാജനുവേണ്ടിയാണ് ഭവനം നിർമിക്കുന്നത്. വാർഡ് അംഗം കെ.പി. അനൂപ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി ജോണി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.സി. മാർട്ടിന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ എൻ.സി. ഉഷാകുമാരി, ഡി.സി.സി അംഗം അഡ്വ. ഉണ്ണികൃഷ്ണന്‍, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് താഹിര്‍, വേണുഗോപാല്‍, സിന്ധു പാറപ്പുറം, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.