ഹരിപ്പാട്: ചേപ്പാട് കെ.എസ് മെഡിക്കൽസിെൻറയും മുട്ടം ന്യൂടെക് ഹെൽത്ത്‌കെയർ ലബോറട്ടറിയുടെയും ആഭിമുഖ്യത്തിൽ മഴക്കാലരോഗങ്ങളും പ്രതിരോധ മാർഗങ്ങളെയും കുറിച്ച ബോധവത്കരണവും സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടന്നു. ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. ഷിബു. ജയരാജ് ക്ലാസ് നയിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് അസി. പ്രഫസർ ഡോ. ജൂബി ജോണിെൻറ നേതൃത്വത്തിൽ അഞ്ച് ഡോക്ടർമാർ രോഗനിർണയം നടത്തി. ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. മനോജിെൻറ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും നടന്നു. ഹരിപ്പാട് ബ്ലോക്ക് പ്രസിഡൻറ് ബിജു കൊല്ലശ്ശേരി, രാധ രാമചന്ദ്രൻ, രാജേന്ദ്രക്കുറുപ്പ്, എസ്. സുജിത്ത്, മണിലേഖ, എം.കെ. ശ്രീനിവാസൻ, രാധ സുരേന്ദ്രൻ, കായലിൽ രാജപ്പൻ, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. റവന്യൂ-പൊലീസ് അധികൃതരുടെ നടപടികൾ അവസാനിപ്പിക്കണമെന്ന് ഹരിപ്പാട്: കായംകുളം കായലിൽനിന്ന് ചളി കോരി ജീവിക്കുന്ന പരമ്പരാഗത തൊഴിലാളികളെ വ്യാജപ്രചാരണങ്ങളുടെ മറവിൽ ബുദ്ധിമുട്ടിക്കുന്ന റവന്യൂ-പൊലീസ് അധികൃതരുടെ നടപടികൾ അവസാനിപ്പിക്കണമെന്ന് സി.ഐ.ടി.യു കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കായലിലെ ചളിയെടുക്കുന്നതിനെ ധാതുമണൽ ഖനനമെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. കായംകുളം കായലിെൻറ തീരത്ത് മഹാദേവികാട് പുളിക്കീഴ് മുതൽ കിളിമുക്ക് വരെ 13 കി.മീ. പ്രദേശത്ത് നൂറോളം നീരൊഴുക്ക് തോടുകളിൽനിന്ന് കായലിലേക്ക് തള്ളുന്ന എക്കലാണ് അവർ വാരി വിൽപന നടത്തി ജീവിക്കുന്നതെന്നും നേതാക്കളായ വി.കെ. സഹദേവൻ, കെ. കരുണാകരൻ, ബി. ഗോപാലകൃഷ്ണൻ എന്നിവർ പറഞ്ഞു. പരിപാടികൾ ഇന്ന് ആലപ്പുഴ ആർ.ഡി.ഒ ഓഫിസ്: നെഹ്റു േട്രാഫി വള്ളംകളി സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം -രാവിലെ 9.00 കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: നെഹ്റു േട്രാഫി ബോട്ട്റേസ് സൊസൈറ്റി എക്സിക്യൂട്ടിവ് യോഗം -ഉച്ച. 12.00 കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗം -രാവിലെ 11.00 ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂൾ ഓഡിറ്റോറിയം: ജില്ല ലീഗൽ സർവിസ് അതോറിറ്റിയുടെയും ജില്ല ശിശുസംരക്ഷണ യൂനിറ്റിെൻറയും ആഭിമുഖ്യത്തിൽ 'കുട്ടികളോടുള്ള നമ്മുടെ ഉത്തരവാദിത്തം' പദ്ധതി രണ്ടാംഘട്ട ജില്ലതല ഉദ്ഘാടനവും ശിൽപശാലയും -ഉച്ച. 2.00 ആലപ്പുഴ രാമവർമ ക്ലബ്: ജില്ല പ്രവാസി അസോസിയേഷെൻറ നേതൃത്വത്തിൽ എസ്.എസ്.എൽ.സി എൻഡോവ്മെൻറ് വിതരണം. ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല -വൈകു. 3.00 മണ്ണഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ: ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം മന്ത്രി കെ. രാജു -വൈകു. 5.00 കായംകുളം പ്രതാംഗമൂട് ജങ്ഷൻ: ഐ.എസ്.എം ടൗൺ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫാഷിസ്റ്റ് വിരുദ്ധ ബഹുജന സംഗമം -വൈകു. 5.00 ചെങ്ങന്നൂർ അങ്ങാടിക്കൽ ഇ.എ എൽ.പി സ്കൂൾ: സമ്പൂർണ എൽ.ഇ.ഡി തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പൂനിലാവ് പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം -വൈകു. 5.00 മാന്നാർ പുളിക്കാശ്ശേരി ജങ്ഷൻ: സി.പി.എം മാന്നാർ കുരട്ടിക്കാട് പഞ്ചായത്ത് ബ്രാഞ്ച് കമ്മിറ്റി നിർമിച്ച ഇ.എം.എസ് സ്മാരക മണ്ഡപ ഉദ്ഘാടനവും പൊതുസമ്മേളനവും -വൈകു. 4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.