പൊതുവിദ്യാലയ സംരക്ഷണത്തിന് മുന്തിയ പരിഗണന -മന്ത്രി കെ.ടി. ജലീൽ തുറവൂർ: പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ. അഡ്വ. എ.എം. ആരിഫ് എം.എൽ.എ ഏർപ്പെടുത്തിയ മെരിറ്റ് അവാർഡ് 2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരുവർഷം കൊണ്ട് പൊതുവിദ്യാലയങ്ങളിൽ വളരെയധികം അഭിവൃദ്ധിയുണ്ടാക്കുവാൻ സർക്കാറിന് കഴിഞ്ഞു. പുതിയതായി ഒന്നരലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ എത്തിയത്. എട്ടുലക്ഷം കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. നമ്മൾ ഒന്നാണ് എന്ന ചിന്ത വളർത്തിയെടുക്കാൻ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുകയാണ് അഭികാമ്യം. പൊതുവിദ്യാഭ്യാസം തകർന്നതിെൻറ പരിണിതഫലമാണ് ഇന്ന് സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എ.എം. ആരിഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ സ്കൂളുകളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 72 വിദ്യാർഥികൾക്കും പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയ 88 കുട്ടികൾക്കും, സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ വൺ നേടിയ 78 കുട്ടികൾക്കും അവാർഡ് നൽകി. അവാർഡ് വിതരണം ചലച്ചിത്ര പ്രവർത്തകരായ ആഷിഖ് അബു, അജു വർഗീസ്, പ്രയാഗ മാർട്ടിൻ, വയലാർ ശരത്ചന്ദ്രവർമ, രാജീവ് ആലുങ്കൽ, ബൈജു എഴുപുന്ന, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ എന്നിവർ നിർവഹിച്ചു. മികച്ച തിരക്കഥക്ക് ദേശീയ-സംസ്ഥാന പുരസ്കാരം നേടിയ ശ്യാം പുഷ്കരനെയും സിവിൽ സർവിസ് പരീക്ഷയിൽ മികച്ച വിജയം നേടിയ മുഹമ്മദ് ഹനീഫിനെയും അരൂർ എൻട്രൻസ് കോച്ചിങ് ക്ലാസിൽനിന്നും മെഡിസിന് അഡ്മിഷൻ ലഭിച്ച വിദ്യാർഥികളെയും ആദരിച്ചു. സാജൻ പള്ളുരുത്തി, വത്സല തമ്പി, സി.ടി. വിനോദ്, സൂസൻ സെബാസ്റ്റ്യൻ, ജയ അശോകൻ, മല്ലിക വിജയൻ, കെ.പി. കൃഷ്ണദാസ്, ഹെലൻ കുഞ്ഞുകുഞ്ഞ്, കെ.ജി. വിപിൻ, എൻ.പി. ദയാനന്ദൻ, സി.ആർ. ഗോപകുമാർ, എസ്. സതീദേവി, സി.ഡി. ആസാദ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും 'മാധ്യമം' വിദ്യ മാഗസിൻ വിതരണം ചെയ്തു. ആറുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ ആലപ്പുഴ: ആറുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ സക്കരിയ വാർഡ് സ്വദേശി മണിയനെയാണ് (62) സൗത്ത് പൊലീസ് പിടികൂടിയത്. പെൺകുട്ടിയിൽനിന്ന് വിവരമറിഞ്ഞ സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും തുടർന്ന് പൊലീസിലും അറിയിക്കുകയായിരുന്നു. ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.